സ്വന്തം ലേഖകന്‍: രാഷ്ട്രപതി ആകാനില്ലെന്ന് അമിതാഭ് ബച്ചന്‍, രാജ്യത്തിനു വേണ്ടി മറ്റു രീതികളില്‍ പ്രവര്‍ത്തിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി ശുപാര്‍ശ ചെയാന്‍ ആലോചിക്കുന്നതായുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു ബച്ചന്‍.
രാഷ്ട്രപതിയായി ശുപാര്‍ശ ചെയ്യുമെന്ന തരത്തിലുള്ള വാര്‍ത്തകളെ പറ്റി ഇതുവരെ തനിക്ക് അറിയില്ല. രാഷ്ട്രീയം തന്റെ പ്രവര്‍ത്തനമേഖലയല്ല എന്ന ആദ്യം മുതലുള്ള നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. അക്കാര്യത്തിന് ഇതുവരെ മാറ്റങ്ങള്‍ വന്നിട്ടില്ലെന്നും അമിതാഭ് ബച്ചന്‍ വ്യക്തമാക്കി.
നേരത്തെ രാഷ്ട്രീയത്തില്‍ ഒരു തവണ അങ്കത്തിനിറങ്ങിയ ബച്ചന്‍ തനിക്ക് പറ്റിയ പരിപാടിയല്ല എന്ന തിരിച്ചറിഞ്ഞതോടെ പിന്മാറുകയായിരുന്നു. 1984 ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബച്ചന്‍ അലഹബാദില്‍ നിന്നും ജയിച്ചെങ്കിലും മൂന്ന് വര്‍ഷത്തിന് ശേഷം സ്ഥാനം രാജിവെച്ചു.
ബച്ചന്റെ കുടുംബ സുഹൃത്തും രാഷ്ട്രീയ നേതാവുമായ അമര്‍സിംഗാണ് രാഷ്ട്രപതി സ്ഥാനാര്‍ഥിത്വ വാര്‍ത്ത പുറത്തുവിട്ടത്. പാ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് താനാണ് ബച്ചനെ മോഡിയുമായി പരിചയപ്പെടുത്തിയതെന്നും അതിന് ശേഷം ബച്ചനെ മോഡി ഗുജറാത്തിന്റെ ബ്രാന്‍ഡ് അംബാസഡറാക്കി മാറ്റിയെന്നും ഇപ്പോള്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നുമായിരുന്നു അമര്‍സിംഗിന്റെ വെളിപ്പെടുത്തല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല