സ്വന്തം ലേഖകന്‍: ഉറി ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്കായി അമിതാഭ് ബച്ചന്‍ പാടുന്നു. ബിജെപി നേതാവ് തരുണ്‍ വിജയ്‌യുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ബിഗ് ബി മൈക്കിനു പിന്നിലെത്തുന്നത്. ജീവന്‍ ത്യജിച്ചവര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് ബച്ചന്റെ ശബ്ദത്തില്‍ ഗാനം വേണമെന്ന് തരുണ്‍ ആവശ്യപ്പെടുകയായിരുന്നു.
എന്നാണ് ബച്ചന്റെ പാട്ട് റെക്കോര്‍ഡ് ചെയ്യുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.
ഈ വര്‍ഷമാദ്യം നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യ, പാകിസ്താന്‍ മത്സരത്തിനു മുന്‍പ് ബച്ചന്‍ ദേശീയഗാനം ആലപിച്ചിരുന്നു. ജനകോടികള്‍ ആവേശത്തോടെയാണ് ബച്ചന്റെ പാട്ടിനെ നെഞ്ചിലേറ്റിയത്.
നേരത്തെ സര്‍ക്കാരിന്റെ പോളിയോ നിര്‍മ്മാര്‍ജന ദൗത്യത്തിലും സ്വച്ഛ ഭാരത് അഭിയാനിലും ബച്ചന്റെ പങ്കാളിത്തം സജീവമായിരുന്നു. സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രമായ കഹാനിയില്‍ ബച്ചന്‍ പാടിയ ബംഗാളി ഗാനവും വന്‍ ഹിറ്റായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല