സ്വന്തം ലേഖകന്‍: ഒടുവില്‍ സരോദ് മാന്ത്രികന്‍ അംജത് അലി ഖാന് വിസ അനുവദിച്ച് യുകെ. തനിക്ക് വിസ നിഷേധിച്ച ബ്രിട്ടീഷ് നടപടിയില്‍ കഴിഞ്ഞ ദിവസം അലി ഖാന്‍ സമൂഹ മാധ്യമങ്ങളിലൂടെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
യു.കെ വീസ ഒടുവില്‍ അനുവദിച്ചിരിക്കുന്നു. ഈ പ്രശ്‌നത്തില്‍ തനിക്ക് പിന്തുണ നല്‍കിയവര്‍ക്കെല്ലാം നന്ദി അറിയിക്കുന്നു.വെന്ന് അലി ഖാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
സെപ്തംബര്‍ 18ന് ലണ്ടനിലെ റോയല്‍ ഫെസ്റ്റിവല്‍ ഹാളില്‍ പരിപാടി അവതരിപ്പിക്കുന്നതിനാണ് അലി ഖാന്‍ വീസയ്ക്ക് അപേക്ഷിച്ചിരുന്നത്. വിവരങ്ങള്‍ അപൂര്‍ണ്ണമെന്ന് കാണിച്ചായിരുന്നു അലി ഖാന്റെ അപേക്ഷ ആദ്യം നിരസിച്ചത്.
നേരത്തെ അംജദ് അലി ഖാന് വിസ നിഷേധിച്ച സംഭവത്തില്‍ വിശദീകരണവുമായി യു.കെ ഹോം ഓഫീസ് രംഗത്തെത്തിയിരുന്നു. ഇമിഗ്രേഷന്‍ നിബന്ധകള്‍ പാലിക്കാത്തതിനാലാണ് അംജദ് അലി ഖാന് വിസ അനുവദിക്കാതിരുന്നതെന്നും വിസ നിഷേധിക്കാനിടയായ സംഭവത്തില്‍ അംജദ് അലി ഖാനുമായി സംസാരിക്കുമെന്നും ഇപ്പോള്‍ വിശദമായ പ്രതികരണത്തിന്‍ ഇല്ലെന്നുമായിരുന്നു യുകെയുടെ നിലപാട്.
വിസ നിഷേധിച്ച ബ്രിട്ടന്റെ നടപടി ഞെട്ടിച്ചുവെന്ന് അംജദ് അലിഖാന്‍ ട്വീറ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെയും ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെയും ടാഗ് ചെയ്തു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല