1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 24, 2012

താര സംഘടനയായ അമ്മയുടെ എക്സിക്യുട്ടീവ് കമ്മറ്റിയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിലെ 11 സ്ഥാനാര്‍ഥികളും വിജയിച്ചു. പാനലിന് പുറത്തുനിന്ന് ആദ്യ കാല വില്ലന്‍ നടന്‍ രവീന്ദ്രന്‍ മല്‍സരിക്കാന്‍ എത്തിയതോടെയാണ് വോട്ടെടുപ്പ് വേണ്ടിവന്നത്. അതേസമയം, നടന്‍ തിലകനെ അമ്മയില്‍ തിരിച്ചെടുക്കുന്ന കാര്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ ഇന്നസെന്റ് പറഞ്ഞു.

നെടുമുടി വേണു, ലാല്‍, ദേവന്‍, സുരാജ് വെഞ്ഞാറമ്മൂട്, ലാലു അലക്സ്, ഇന്ദ്രജിത്ത്, ജയസൂര്യ, സാദിഖ്, കാവ്യമാധവന്‍, ലെന, കുക്കു പരമേശ്വരന്‍ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഔദ്യോഗിക പാനലിനു പുറത്തുനിന്ന് മല്‍സരിച്ച രവീന്ദ്രന്‍ 143 വോട്ടു നേടി. ഔദ്യോഗിക പാനലില്‍ മല്‍സരിച്ചവരില്‍ ഏറ്റവും കുറവ് വോട്ട് സുരാജ് വെഞ്ഞാറമ്മൂടിനാണ് (153). ദേവനാണ് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത്(216).

അമ്മയുടെ പ്രസിഡന്റായി ഇന്നസെന്റും ജനറല്‍ സെക്രട്ടറിയായി മോഹന്‍ലാലും എതിരില്ലാതെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇടവേള ബാബുവാണ് സെക്രട്ടറി. കെ.ബി.ഗണേഷ്കുമാര്‍ , ദിലീപ് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. കുഞ്ചാക്കോ ബോബനാണ് ഖജാന്‍ജി. ജൂലൈ ഒന്നിന് പുതിയ ഭരണസമിതി ചുമതലയേല്‍ക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.