1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 19, 2018

സ്വന്തം ലേഖകന്‍: അമ്മ നിര്‍വാഹക സമിതി യോഗം ഇന്ന്; മക്കളുടെ ഭിന്നത പരിഹരിക്കാന്‍ മോഹന്‍ലാല്‍. വിരുദ്ധ നിലപാടുകളുമായി ജഗദീഷം സിദ്ദിഖും. ഡെബ്‌ള്യൂസിസിയുമായുള്ള നിലപാടിനെ ചൊല്ലി സിദ്ദിഖും ജഗദീഷും തമ്മില്‍ കടുത്ത വാക്‌പോര് നടന്ന പശ്ചാത്തലത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്. അമ്മഡെബ്‌ള്യൂസിസി തര്‍ക്കങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് സംഘടനയുടെ ഭാരവാഹികള്‍ കൊച്ചിയില്‍ യോഗം ചേരുന്നത്. അടിയന്തരസാഹചര്യത്തില്‍ വിളിച്ചു ചേര്‍ത്തതിനാല്‍ മുഴുവന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളും യോഗത്തിന് എത്തിയേക്കില്ല.

ഡെബ്‌ള്യൂസിസി അംഗങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയതിനെ തുടര്‍ന്ന് അമ്മയുടെ ട്രഷറര്‍ ജഗദീഷും സെക്രട്ടറി സിദ്ദിഖും തമ്മില്‍ ഭിന്നതയുണ്ടായിരുന്നു. ഇത് പരിഹരിക്കുന്നതിന് ചര്‍ച്ചയില്‍ ശ്രമങ്ങളുണ്ടാകുമെന്നാണ് സൂചന. കോഴിക്കോട് ഷൂട്ടിംഗിലായതിനാല്‍ നടന്‍ സിദ്ദിഖ് യോഗത്തിന് എത്തുമോ എന്ന കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല.എന്നാല്‍ യോഗത്തില്‍ പങ്കെടുക്കാന്‍ പരമാവധി ശ്രമിക്കണമെന്നാണ് അമ്മ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

യോഗത്തിന് എത്തുമെന്നും നിലപാട് വ്യക്തമാക്കുമെന്നും ജഗദീഷ് അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം ഡെബ്‌ള്യൂസിസി ഉന്നയിച്ച ആരോപണങ്ങളും യോഗം ചര്‍ച്ച ചെയ്യും. മലയാള സിനിമയില്‍ ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഡെബ്‌ള്യൂസിസി സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി അമ്മയ്ക്ക് നോട്ടീസ് അയച്ചിരുന്നു. കേസ് അടുത്തയാഴ്ച പരിഗണിക്കാനിരിക്കെ ഇക്കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. നടി ദിവ്യ ഗോപിനാഥ് നടന്‍ അലന്‍സിയറിനെതിരെ ഉന്നയിച്ച മീ ടൂ ആരോപണവും ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.