നടിമാര്‍ മാനേജര്‍മാരെ നിയോഗിക്കുന്നതില്‍ തെറ്റില്ലെന്ന് താരസംഘടനയായ അമ്മയുടെ നിര്‍വാഹക സമിതിയോഗം. നടി പത്മപ്രിയക്കെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നല്‍കിയ പരാതി ചര്‍ച്ച ചെയ്യുമെന്നും അമ്മ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞു. താരങ്ങള്‍ ചാനല്‍ ഷോകളില്‍ പങ്കെടുക്കുന്നത് ഉള്‍പ്പെടെയുള്ള തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും. ചാനലുകള്‍ഒരുക്കുന്ന താരനിശകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഫിലിം ചേംബര്‍ നല്‍കി കത്ത് യോഗം ചര്‍ച്ച ചെയ്തു.
ചേംബറുമായി ചര്‍ച്ച നടത്തി പരിഹാരം കാണാന്‍ തീരുമാനിച്ചു. വേണ്ടപ്പെട്ടവര്‍ വിളിച്ചാല്‍ പോകാതിരിക്കാന്‍ കഴിയില്ലെന്ന് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. മുതിര്‍ന്ന നടന്‍ തിലകന് അമ്മയിലേക്ക് തിരിച്ചുവരാം. എന്നാല്‍, ഒരാള്‍ക്ക് മാത്രമായി സംഘടനാ നിയമം മാറ്റാന്‍ കഴിയില്ല.
ഏപ്രിലില്‍ നടത്താന്‍ നിശ്ചയിച്ച അമ്മയുടെ താരനിശയുമായി മുന്നോട്ടുപോകാനും എറണാകുളത്ത് ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനമായി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല