സ്വന്തം ലേഖകന്‍: ലോകരാജ്യങ്ങള്‍ വധശിക്ഷക്കു പുറകെ, ആനംസ്റ്റി ഇന്റര്‍നാഷണലിന്റെ പുതിയ റിപ്പോര്‍ട്ട് പുറത്തു വന്നു. 2015 ല്‍ ലോകത്ത്നടപ്പാക്കിയ വധശിക്ഷകളുടെ എണ്ണം ആശങ്കാജനകമായി വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
1989 നു ശേഷം ആദ്യമായാണ് വധശിക്ഷ ഇത്രയധികം ഉയരുന്നത്. കഴിഞ്ഞ വര്‍ഷം 1,634 പേരാണ് ലോകമെമ്പാടുമായി വധശിക്ഷയ്ക്ക് വിധേയരായത്. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 50% കൂടുതലാണ്. ഇറാന്, പാകിസ്താന്, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് വധശിക്ഷ നടപ്പാക്കുന്നതില്‍ കൂടുതല്‍ ആവേശം കാണീക്കുന്നത്.
അതേസമയം ആംനെസ്റ്റിയുടെ റിപ്പോര്‍ട്ടില്‍ ചൈനയെ പരാമര്‍ശിക്കാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ചൈനയില്‍ ആയിരങ്ങള്‍ വധിക്കപ്പെട്ടിട്ടുണ്ടായിരിക്കാം. എന്നാല്‍ ഇവയെല്ലാം രഹസ്യമായി സൂക്ഷിക്കുകയാണെന്നാണ് ആംനെസ്റ്റിയുടെ നിലപാട്. ഒപ്പം ഭൂരിപക്ഷം രാജ്യങ്ങളും വധശിക്ഷക്ക് എതിരായ നിലപാട് സ്വീകരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ സംഘടന പ്രതീക്ഷ പ്രകടിപ്പിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല