1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 1, 2024

സ്വന്തം ലേഖകൻ: യു.എ.ഇയിൽ താമസവീസ നിയമം ലംഘിച്ച് കഴിയുന്നവർക്ക് രണ്ട് മാസത്തെ ഇളവ് പ്രഖ്യാപിച്ചു. ഇക്കാലയളവിൽ പിഴയില്ലാതെ രാജ്യം വിടാനും താമസരേഖകൾ ശരിയാക്കാനും അവസരം നൽകും. സെപ്റ്റംബർ ഒന്ന് മുതൽ രണ്ട് മാസത്തേക്കാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, പോർട്ട് ആൻഡ് കസ്റ്റംസ് ഇളവ് പ്രഖ്യാപിച്ചത്.

കാലാവധി പിന്നിട്ട റെസിഡന്റ് വീസയിൽ രാജ്യത്ത് കഴിയുന്ന നിരവധി പ്രവാസികൾക്ക് പിഴ നൽകാതെ മടങ്ങാനും അതോടൊപ്പം രേഖകൾ നിയമാനുസൃതമാക്കാനും ഇത് അവസരം നൽകും. നിയമം ലംഘിച്ച് കഴിയുന്ന ഓരോ ദിവസത്തിനും 50 ദിർഹം എന്ന നിരക്കിൽ വൻതുകയുടെ പിഴയാണ് ഒഴിവായിക്കിട്ടുക.

1996 ലായിരുന്നു യുഎഇയിൽ ആദ്യത്തെ പൊതുമാപ്പ്. ഏറ്റവും അവസാനമായി നടന്നത് 2018ലും. അന്ന് ആദ്യ ദിവസം തന്നെ ദുബായ് എമിഗ്രേഷന്‍റെ കീഴിലുള്ള അൽ അവീറിലെ സേവന കേന്ദ്രത്തിൽ നിന്ന് ഇന്ത്യക്കാരുൾപ്പെടെ നൂറുകണക്കിന് പേർ ഔട് പാസ് സ്വന്തമാക്കി. കുടുംബങ്ങളടക്കമുള്ള അപേക്ഷകർ ഇതിലുൾപ്പെടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.