സ്വന്തം ലേഖകന്‍: ഖത്തറിലെ അനധികൃത താമസക്കാര്‍ക്ക് പൊതുമാപ്പ്, അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍. നാലു മാസക്കാലത്തേക്കാണ് പൊതുമാപ്പ് കാലാവധിയെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കി. അടുത്തമാസം ഒന്നുമുതല്‍ പൊതുമാപ്പ് പ്രാബല്ല്യത്തില്‍ വരുമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ മന്ത്രാലയം അറിയിച്ചു.
വിസ കാലാവധി കഴിഞ്ഞും റസിഡന്റ്‌സ് പെര്‍മിറ്റ് പുതുക്കാതെയും രാജ്യത്തു തങ്ങുന്നവര്‍ക്കും നിയമവിധേയല്ലാതെ രാജ്യത്തു പ്രവേശിച്ചവര്‍ക്കും പൊതുമാപ്പു കാലത്ത് രേഖകള്‍ ശരിയാക്കി രാജ്യത്തു നിന്ന് പുറത്തു പോകാന്‍ സാധിക്കും. താമസ കുടിയേറ്റ നിയമം ലംഘിച്ചു എന്ന കുറ്റത്തില്‍നിന്ന് നിയമനടപടികള്‍ ഒഴിവാക്കി നാട്ടിലേക്ക് പോകാനുള്ള അവസരമാണിത് എന്നതിനാല്‍ പൊതുമാപ്പ് പ്രവാസികള്‍ക്ക് അനുഹ്രഹമാണ്.
പൊതുമാപ്പ് പ്രഖ്യാപനം മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷ. സ്‌പോണ്‍സര്‍മാരില്‍ നിന്നും മറ്റും വിവിധ പ്രശ്‌നങ്ങളുടെ പേരില്‍ അനിശ്ചിതാവസ്ഥ നേരിടുന്നവര്‍ക്കും പൊതുമാപ്പ് സഹായകരമാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല