ഇന്ത്യയില്‍ യുപിഎ സര്‍ക്കാര്‍ മാറി എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം രാജ്യത്ത് കൂടുതല്‍ വര്‍ഗീയസംഘര്‍ഷങ്ങള്‍ ഉടലെടുത്തെന്ന് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റെര്‍നാഷ്ണല്‍. 2015ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ആംനെസ്റ്റി ഇന്റെര്‍നാഷ്ണല്‍ മോഡി സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് ആയിരക്കണക്കിന് ഇന്ത്യക്കാരെ നിര്‍ബന്ധിത ഇറക്കിവിടല്‍ ഭീഷണിയിലാക്കിയെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശമുണ്ട്. ലോകത്തിലെ ഏറ്റവും പ്രമുഖ മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ലണ്ടന്‍ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്.
ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സംഘര്‍ഷങ്ങള്‍, വര്‍ഗീയ സംഘര്‍ഷങ്ങള്‍, കോര്‍പ്പറേറ്റ് പദ്ധതികളില്‍ വേണ്ട വിധത്തിലുള്ള കൂടിയാലോചനകളിലെ അഭാവം എന്നിവയില്‍ ആംനെസ്റ്റി ഇന്റെര്‍നാഷ്ണല്‍ ആശങ്ക രേഖപ്പടുത്തി്.
തെരഞ്ഞെടുപ്പിന് മുമ്പ് ജനക്ഷേമ പ്രവര്‍ത്തനങ്ങളും സദ്ഭരണവും വാഗ്ദാനം ചെയ്ത നരേന്ദ്രമോഡി കോര്‍പ്പറേറ്റ് പദ്ധതികള്‍ ബാധിക്കുന്ന ജനങ്ങളുമായി കൂടിയാലോചനകള്‍ നടത്താത്തിരിക്കാനുള്ള നടപടികളാണ് കൈക്കൊണ്ടതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജനങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യം, സ്വകാര്യത എന്നിവ ലംഘിക്കുന്ന അധികൃതരുടെ മനോഭാവം തുടരുകയാണ്. ഉത്തര്‍പ്രദേശില്‍ വര്‍ഗീയസംഘര്‍ഷങ്ങള്‍ വര്‍ധിച്ചു, മറ്റ് സംസ്ഥാനങ്ങളില്‍ അഴിമതി, ജാതീയ വിവേചനം, ജാതിസംഘര്‍ഷങ്ങള്‍ എന്നിവ തുടരുകയാണ്.
ഘര്‍വാപ്പസിയെ കുറിച്ചും ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സിനെ പറ്റിയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ ബാധിതരായ ജനങ്ങളുടെ സമ്മതം വാങ്ങിക്കുന്നതും സാമൂഹിക ആഘാതപഠനം നടത്തുന്നതുമായ നടപടികള്‍ സര്‍ക്കാര്‍ ഒഴിവാക്കിയെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഈ നിയമഭേഗദതി മൂലം പദ്ധതികള്‍ക്ക് വേണ്ടി ആയിരക്കണക്കിന് ജനങ്ങള്‍ സ്വന്തം വീട് വിട്ടിറങ്ങാന്‍ നിര്‍ബന്ധിതരായെന്നും ആദിവാസി വിഭാഗങ്ങളെയാണ് ഇതിന് കൂടുതല്‍ ഇരകളാവുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആംനെസ്റ്റിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് ഈ ലിങ്കില്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് വായിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല