ഞായറാഴ്ച പുലര്‍ച്ചെ 1.30 ന് ഗുജറാത്തിലെ നദിയാദില്‍ ആയിരുന്നു അന്ത്യം. കോഴിക്കോട് സ്വദേശിയാണ്. ശവസംസ്‌കാരം വൈകീട്ട് നാലിന് ഗുജറാത്തിലെ ആനന്ദില്‍ നടക്കും. ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ പാല്‍ ഉത്പാദക രാജ്യമായി മാറ്റിയതില്‍ സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ഡോ. വര്‍ഗ്ഗീസ് കുര്യന്‍. ഓപ്പറേഷന്‍ ഫ്‌ലഡ് എന്ന ലോകത്തെ ഏറ്റവും വലിയ ക്ഷീരവികസന പദ്ധതിയ്ക്ക് നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു. ഗുജറാത്ത് കോ ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ രൂപവത്കരിച്ച അദ്ദേഹം അമുല്‍ എന്ന പാല്‍ഉത്പന്ന ബ്രാണ്ടിന് തുടക്കം കുറിക്കുകയും അതിന്റെ വിജയത്തില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്തു.
1921 നവംബര്‍ 26 ന് കോഴിക്കോട്ടാണ് ജനനം. ചെന്നൈയിലെ ലയോള കോളേജില്‍നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദവും മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദവുമെടുത്തു. പിന്നീട് ജാംഷഡ്പൂരിലെ ടാറ്റാ സ്റ്റീല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലും പഠിച്ചു. അമേരിക്കയിലെ മിഷിഗണ്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ബിരുദാനന്തര ബിരുദം എടുത്തത്. മോളിയാണ് ഭാര്യ. മകള്‍: നിര്‍മ്മല കുര്യന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല