ഈ വര്‍ഷത്തെ അമൃത ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രണയത്തിലെ അഭിനയ മികവിന് മോഹന്‍ലാല്‍ മികച്ച നടനുള്ള അവാര്‍ഡ് സ്വന്തമാക്കി. ഇന്ത്യന്‍ റുപ്പിയിലൂടെ രഞ്ജിത്താണ് മികച്ച സംവിധായകനായത്. പ്രണയത്തിലെ അഭിനയത്തിന് ജയപ്രദയാണ് നടിയായ് തെരെഞ്ഞെടുക്കപ്പെട്ടത്.
പ്രണയത്തിലെ ഗാനങ്ങള്‍ക്ക് ഒ.എന്‍ വിയ്ക്ക് മികച്ച ഗാനരചയിതാവിനുള്ള അവാര്‍ഡ് ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രങ്ങളായി ജനം വിധിയെഴുതിയ സാള്‍ട്ട് ആന്റ് പെപ്പറും ചാപ്പാകുരിശുമാണ് മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് പങ്കിട്ടെടുത്തത്. സമഗ്രസംഭാവന പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത് പി.ജയചന്ദ്രന് ആണ്.
ജനപ്രിയ നായകനായ് ദിലീപും, യുവകീര്ത്തി പുരസ്കാരം പൃഥ്വിരാജിനും സമ്മാനിക്കും. മികച്ച പിന്നണി ഗായകന് ഉണ്ണിമേനോന്, ഗായിക മഞ്ജരി, സംഗീത സംവിധായകന് ബിജിപാല്‍, എന്റര്‍ ടെയ്നര് ജയസൂര്യ, വില്ലന്‍ വിജയരാഘവന്, കുടുംബ നായകന് ജയറാം , താര ജോഡി ലാലും ശ്വേതമേനോനും, ബാലതാരം മാസ്റ്റര്‍ സിദ്ധാര്‍ത്ഥ്, സഹനടന്മാര് ബിജുമേനോന്, മനോജ് കെ.ജയന്, സഹനടി ലെന.
തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റേഡിയത്തില്‍ മെയ് 5ന് നടക്കുന്ന താര നിശയില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല