സ്വന്തം ലേഖകന്‍: പുതുവര്‍ഷത്തില്‍ ആംസ്റ്റര്‍ഡാം വിമാനത്താവളത്തെ വിറപ്പിച്ച് ബോംബ് ഭീഷണി, ബ്രിട്ടീഷുകാരനായ യുവാവ് പിടിയില്‍. യാത്രക്കാരെ പരിഭ്രാന്തിയിലാക്കി ആംസ്റ്റര്‍ഡാമിലെ വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയതിനാണ് ബ്രിട്ടീഷ് യുവാവിനെ ഡച്ച് പോലീസ് പിടികൂടിയത്.
പിടിയിലായ യുവാവിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
29 കാരനായ പ്രതി സ്കിപോള്‍ വിമാനതാവളത്തില്‍ എത്തി താന്‍ ബോംബ് വഹിച്ചാണ് നില്‍ക്കുന്നതെന്ന് വിളിച്ച് പറയുകയായിരുന്നെന്ന് ഡച്ച് പോലീസ് പറഞ്ഞു. ഉടന്‍ തന്നെ പോലീസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും പരിശോധിക്കുകയും ചെയ്തു.
ഇയാളുടെ ലഗേജുകളും പരിശോധിച്ചതായി പോലീസ് പറഞ്ഞു. പരിശോധനയില്‍ സ്ഫോടക വസ്തുക്കള്‍ ഒന്നും കണ്ടെടുത്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരായി. പലരും ലഗേജ് ഉപേക്ഷിച്ച് ഓടി രക്ഷപെടാന്‍ ശ്രമിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല