സ്വന്തം ലേഖകന്‍: യുഎസിലെ വാഷിംഗ്ടണില്‍ ആംട്രാക് പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി ആറ് പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്. പലരുടേയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഉയരുമെന്ന ആശങ്ക ശക്തമാണ്.
സീറ്റിലില്‍ നിന്ന് പോര്‍ട്ട്‌ലന്‍ഡിലേക്കുള്ള ഉദ്ഘാടന യാത്രയിലാണ് ട്രെയിന്‍ അപകടത്തില്‍പ്പെട്ടത്. പിയേഴ്‌സ് കൗണ്ടിയിലെ റെയില്‍വേ മേല്‍പ്പാലത്തില്‍ നിന്ന് പാളം തെറ്റി ബോഗികള്‍ താഴേക്ക് പതിക്കുകയായിരുന്നു. അന്തരസംസ്ഥാന പാതയിലേക്കാണ് ബോഗികള്‍ പതിച്ചത്.
പരിക്കേറ്റ എഴുപതോളം യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ വാഹന ഗതാഗതം പൂര്‍ണമായും നിലച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല