1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 5, 2011

തെന്നിന്ത്യന്‍ യുവനടി അമുലുവിന് പൊലീസ് സ്റ്റേഷനില്‍ മിന്നുകെട്ട്. ഉയിരെ എന്നോടു കലന്തുവിട് എന്ന തമിഴ് ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ അമുലുവാണ് സിനിമാസ്‌റ്റൈലില്‍ പൊലീസ് സ്റ്റേഷന്‍ വിവഹാമണ്ഡപമാക്കി വാര്‍ത്തകളിലിടം നേടിയത്.

ഒരുപിടി മലയാള സിനിമകളിലും മുഖം കാണിച്ചിട്ടുള്ള അമുലു തന്റെ ആദ്യചിത്രത്തിന്റെ നിര്‍മാതാവായ പീറ്ററിനെതിരെ നേരത്തെ തഞ്ചാവൂര്‍ വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

പീറ്ററിന്റെ മകനായ ആന്റണിയായിരുന്നു ഉയിരെ കലന്തുവിടുവിലെ നായകന്‍. ഷൂട്ടിങിനിടെ അമുലുവും ആന്റണിയും പ്രണയത്തിലായെങ്കിലും ഈ ബന്ധം അംഗീകരികരിയ്ക്കാന്‍ പീറ്റര്‍ തയാറായില്ല. ഇവരെ അകറ്റാന്‍ പീറ്റര്‍ ശ്രമിച്ചതോടെ പരാതിയുമായി അമുലുവും ആന്റണിയും പൊലീസിനെ സമീപിക്കുകയായിരുന്നു.

രണ്ട് പേരും പ്രായപൂര്‍ത്തിയായവരായതു കൊണ്ടുതന്നെ സ്റ്റേഷനില്‍ വച്ചുതന്നെ ഇവരുടെ വിവാഹവും പൊലീസ് നടത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.