1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 23, 2011

പേരക്ക, ബ്രോകൊളി, ബ്ലൂബറി അങ്ങനെയെല്ലാ പഴ-പച്ചക്കറികളും മികച്ച ആഹാരങ്ങളാണെന്ന് നമുക്കെല്ലാമറിയാം. എങ്കിലും ആരോഗ്യത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ നമ്മളൊരിക്കലും മറക്കാന്‍ പാടില്ലാത്ത ഒന്നാണ് ആപ്പിള്‍. ആന്‍ ആപ്പിള്‍ എ ഡേ എന്ന് പഴമക്കാര്‍ പറയുന്നതിലും കാര്യമുണ്ടെന്നാണ്‌ വൈദ്യശാസ്ത്രവും പറയുന്നത്. നമുക്ക് നോക്കാം എന്തൊക്കെയാണ് ആപ്പിളിന്റെ ഗുണങ്ങളെന്നും, അവ എങ്ങനെയാണ് ഡോക്റ്ററെ നമ്മളില്‍ നിന്നും അകറ്റി നിര്ത്തുന്നതെന്നും..

കോളസ്ട്രോള്‍
ആപ്പിളുകള്‍ കോളസ്ട്രോളുകളെ നിയന്ത്രിക്കാന്‍ സഹായിക്കും. LDL കോളസ്ട്രോള്‍- ശരീരത്തിന് ദോഷകരമായ കൊളസ്ട്രോള്‍- കുറയ്ക്കുകയും HDL കൊളസ്ട്രോള്‍ അഥവാ ശരീരത്തിന് ഗുണം ചെയ്യുന്ന കൊളസ്ട്രോള്‍ അളവ് നാല് ശതമാനം വരെ വര്‍ദ്ധിപ്പിക്കാനും ആപ്പിള്‍ ഓരോ ദിവസവും ഒരെണ്ണം വീതം കഴിക്കുന്നത്‌ സഹായിക്കും. ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനത്തില്‍ 45 നും 65 നും മദ്ധ്യേ പ്രായമുള്ള സ്ത്രീകള്‍ക്ക് ദിവസവും 75 ഗ്രാം ആപ്പിള്‍ കഴിക്കാന്‍ കൊടുത്തത് വഴി അവരുടെ LDL കൊളസ്ട്രോള്‍ 23 ശതമാനം വരെ കുറഞ്ഞെന്ന് കണ്ടെത്തിയിട്ടുണ്ട്.

കാന്‍സര്‍
ദിവസവും അഞ്ചു പ്രാവശ്യമൊക്കെ വെട്ടി വിഴുങ്ങുന്നവ്രാന് നമ്മളില്‍ പലരും, എന്നാല്‍ ഈ ഭക്ഷണത്തില്‍ ഒരു ആപ്പിള്‍ ഉള്‍പ്പെടുത്തുന്ന പക്ഷം കാന്‍സറിനെ പോലും അകറ്റി നിര്‍ത്താമെങ്കിലോ? എങ്ങനെയാണെന്നല്ലേ, ആന്റിഓക്സിഡണ്ടുകളാല്‍ പൂരിതമാണ് അപ്പിള്‍, ഇവ നമ്മുടെ ശരീരത്തിലെ രാഡിക്കല്‍സ്,മൂലകങ്ങള്‍ എന്നിവയെ എല്ലാം ആരോഗ്യത്തോടെ നില നിര്‍ത്തും. കൂടാതെ വിറ്റാമിന്‍ സിയും ആപ്പിളില്‍ വേണ്ടുവോളം ഉണ്ട് പക്ഷെ ആപ്പിളിലെ തൊലിയിലും അകത്തും കാന്‍സറിനെ ചെറുക്കുന്ന ഫ്ലാവനോയിട്സും പോളിഫിനോള്‍സും അടങ്ങിയിട്ടുണ്ട് ഇതാണ് പ്രധാനമായും കാന്‍സറില്‍ നിന്നും അകറ്റി നിര്‍ത്താന്‍ സഹായിക്കുന്നത്. കോര്‍ണല്‍ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ 100 ഗ്രാം ആപ്പിള്‍ ആന്റി ഒക്സിഡന്റ് പ്രവര്‍ത്തിയില്‍ 1500mg വിറ്റാമിന്‍ സിയ്ക്ക് തുല്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ലിവര്‍,ശ്വാസകോശം, സ്ഥാനങ്ങള്‍ എന്നിവയിലെ കൊശങ്ങളുടെ അനാവശ്യ വളര്‍ച്ച തടയാന്‍ ഒരു ദിവസം ഒരു ആപ്പിള്‍ കഴിക്കുന്നത്‌ വഴിയാകും.

സ്ട്രോക്ക്
യുകെയിലെ മരണകരികളില്‍ മൂന്നാം സ്ഥാനമാണ് സ്ട്രോക്കിന്. നേതാര്ലണ്ടില്‍ നടത്തിയ ഒരു പഠനത്തില്‍ നിന്നും ദിവസവും ആപ്പിള്‍ കഴിക്കുന്നവര്‍ക്ക് സ്ട്രോക്ക് ഉണ്ടാകുവാനുള്ള സാധ്യത പകുതിയായി കുറഞ്ഞെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗവേഷകര്‍ നടത്തിയ പഠനത്തില്‍ നിന്നും ഒരാള്‍ ഒരു ദിവസം 25 ഗ്രാം ആപ്പിള്‍ കഴിക്കുകയാണെങ്കില്‍ ൯ ശതമാനം സ്ട്രോക്കിനുള്ള സാധ്യത കുറയ്ക്കാമെന്നും കണ്ടെത്തിയിട്ടുണ്ട്. ശരാശരി ഒരു ആപിലിന്റെ ഭാരം 120 ഗ്രാം ആണെന്ന് ഓര്‍ക്കുക..

ഹെല്‍ത്തി സ്നാക്ക്
ബ്രിട്ടനെ സംബന്ധിച്ചിടത്തോളം ആപ്പിളുകള്‍ സുലഭമായി ലഭിക്കും. കലോറി കുറവായതിനാല്‍ ഒരു മികച്ച ഹെല്‍ത്തി സ്നാക്ക് കൂടിയാണ് ആപ്പിള്‍. ഫ്ലോറിഡ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ ഒരു ദിവസം ഒരു നേരം ഉണക്കിയെടുത്ത ആപ്പിള്‍ കഴിക്കുന്ന സ്ത്രീകളില്‍ ദയട്ടിങ്ങില്‍ 240 കലോറി ആപ്പിള്‍ നല്‍കുമെന്നും അവര്‍ക്ക് അതുവഴി 3.3lbs ഭാരം കുറയ്ക്കാമെന്നും കണ്ടെത്തിയിട്ടുണ്ട്.

ഫൈബര്‍
സോലുബിള്‍ ഫൈബറായ പെക്ട്ടിന്‍ ധാരളമായി ആപ്പിളില്‍ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോള്‍ കുറയ്ക്കാനും രക്ത സമ്മര്‍ദ്ദനില നിലനിര്‍ത്താനും ഇവ സഹായിക്കും. മറ്റൊരു പ്രധാന ഗുണം ഈ ഫൈബറുകള്‍ ഹൃദ്രോഗത്തില്‍ നിന്നും ചിലയിനം കാന്‍സറില്‍ നിന്നും നമ്മെ അകട്ടുമെന്നാണ്. ഇത്രയൊക്കെ ഗുണങ്ങള്‍ ആപ്പിളിന് നല്കാനാകുമെങ്കില്‍ ഒരു ദിവസമാ ഒരു ആപ്പിള്‍ കഴിക്കാതിരിക്കുന്നതു എന്തിനാണ് നമ്മള്‍? അതുകൊണ്ട് ഓരോ ദിവസവും ഓരോ ആപ്പിള്‍ കഴിക്കൂ ഡോക്റ്ററെയും രോഗത്തെയും അകറ്റി നിര്‍ത്തൂ..

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.