ആഘോഷമായി നടന്ന വിവാഹനിശ്ചത്തിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം നടി അനന്യയും പ്രതിശ്രുത വരന്‍ ആഞ്ജനേയനും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലെന്ന് റിപ്പോര്‍ട്ടുകള്‍. അനന്യയുടെ പിതാവ് ആഞ്ജനേയനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചതായാണ് ചില ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് ബിസ്സിനസ്സുകാരനായ തൃശൂര്‍ സ്വദേശി ആഞ്ജനേയനും അനന്യയും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. എറണാകുളത്ത് നടന്ന ചടങ്ങില്‍ അനന്യയുടെയും ആഞ്ജനേയന്റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്.
തന്റേത് പ്രണയ വിവാഹമല്ലെന്നും ഇരുവീട്ടുകാരും ആലോചിച്ച് ഉറപ്പിച്ച കല്യാണം തന്നെയാണിതെന്നും അനന്യ മാധ്യങ്ങളോട് വ്യക്തമാക്കിയിരുന്നു. അഞ്ച് സിനിമകള്‍ പൂര്‍ത്തിയാക്കാനുള്ളതിനാല്‍ മിക്കവാറും ഈ വര്‍ഷം അവസാനത്തോടെ മാത്രമേ വിവാഹം ഉണ്ടാകുയുള്ളൂവെന്നും നടി പറഞ്ഞിരുന്നു.
തൃശൂര്‍ പൂത്തോള്‍ സ്വദേശിയായ ആഞ്ജനേയന്‍ ബാംഗ്ലൂര്‍, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ ഹോസ്പിറ്റാലിറ്റി, റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് നടത്തുകയാണ്. ആഞ്ജനേയനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അനന്യയുടെ മാതാപിതാക്കള്‍ ഉന്നയിച്ചിരിയ്ക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും പ്രതിശ്രുത വരനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവിടേണ്ട തീരുമാനത്തിലായിരുന്നു അനന്യയും കുടുംബവും. വിവാഹശേഷവും അഭിനയം തുടരണമെന്നു തന്നെയാണ് ആഗ്രഹമെന്നും ഈ കാര്യത്തില്‍ ആഞ്ജനേയനും എതിര്‍പ്പില്ലെന്നും അനന്യ വെളിപ്പെടുത്തിയിരുന്നു.
കാര്യങ്ങള്‍ ഇങ്ങനെ ശുഭകരമായി ഇങ്ങനെ ശുഭകരമായി മുന്നോട്ടുപോകുന്നതിനിടെയാണ് അനന്യയുടെ പിതാവ് ആഞ്‌ജേനയനെതിരെ പരാതിയുമായി പൊലീസില്‍ സമീപിച്ചിരിയ്ക്കുന്നത്.
നേരത്തെ വിവാഹം കഴിച്ചിരുന്ന കാര്യം ആഞ്ജനേയന്‍ തങ്ങളില്‍ നിന്നും മറച്ചുവെച്ചുവെന്നാണ് അനന്യയുടെ കുടുംബം നല്‍കിയ പരാതിയിലുള്ളത്. പ്രശ്‌നം കൂടുതല്‍ വഷളാകാതിരിയ്ക്കാന്‍ ആഞ്ജനേയന്‍ ഇക്കഴിഞ്ഞ ദിവസം അനന്യയുടെ വീട്ടിലെത്തിയിരുന്നതായും പറയപ്പെടുന്നു. ഇതിനിടെ പരാതിയുടെ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ പൊലീസ് ആഞ്ജനേയനെ കണ്ട് വിവരങ്ങള്‍ തിരിക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല