മലയാളത്തിലും തമിഴിലും ഒരുപോലെ മിന്നിത്തിളങ്ങുന്ന നടി അനന്യ വിവാഹത്തിനൊരുങ്ങുന്നു, ബിസിനസ്സുകാരനായ തൃശൂര്‍സ്വദേശി ആഞ്ജനേയനാണ് വരന്‍. ഫെബ്രുവരി രണ്ടിന് പെരുമ്പാവൂരുള്ള അനന്യയുടെ വീട്ടില്‍ ഇവരുടെ വിവാഹനിശ്ചയം നടക്കും. കഴിഞ്ഞ ഒക്ടോബറിലാണ് ആഞ്ജനയേന്റെ വിവാഹാലോചന അനന്യയെ തേടിയെത്തിയത്. ജനുവരി 22 ഞായറാഴ്ച അനന്യയുടെ വീട്ടുകാര്‍ ആഞ്ജനേയന്റെ വീട്ടിലെത്തി വിവാഹം ഉറപ്പിയ്ക്കുകയായിരുന്നു.
വിവാഹനിശ്ചയം അടുത്തമാസം നടക്കുമെങ്കിലും വിവാഹം ഉടനുണ്ടാകില്ലെന്നാണ് അറിയുന്നത്.
ശശികുമാര്‍ നായകനായ റിപ്പോര്‍ട്ടര്‍, ദിലീപ് നായകനായ നാടോടി മന്നന്‍, ഇന്ദ്രജിത്ത് ചിത്രം പൃഥ്വിരാജ് നായകനായ ചിത്രം, കൂടാതെ തമിഴിലും കന്നടയിലും ഓരോ സിനിമകള്‍ വീതം അനന്യയ്ക്ക് പൂര്‍ത്തിയാക്കാനുണ്ട്. കരാറൊപ്പിട്ട ഈ സിനിമകള്‍ പൂര്‍ത്തിയായതിന് ശേഷമേ വിവാഹത്തീയതി തീരുമാനിയ്ക്കൂവെന്ന് അനന്യയുടെ വീട്ടുകാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഒരു സിനിമാ മാസികയില്‍ അനന്യയും ആഞ്ജനേയനും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തയുണ്ടായിരുന്നു. എന്നാലിത് തെറ്റാണെന്നും വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച ബന്ധമാണെന്നും അനന്യ പറയുന്നു.
ജയസൂര്യ നായകനായ പോസറ്റീവിലൂടെ സിനിമയിലെത്തിയ അനന്യയെ ശ്രദ്ധേയയാക്കിയത് തമിഴ് ചിത്രമായ നാടോടികളായിരുന്നു. ചിത്രത്തില്‍ നാടോടി പെണ്‍കുട്ടിയുടെ റോള്‍ തമിഴകത്ത് അനന്യയ്ക്ക പുതിയൊരു ഇമേജ് തന്നെ നേടിക്കൊടുത്തു. ശിക്കാര്‍, എങ്കൈയും എപ്പോതും, സീനിയേഴ്‌സ്, ഡോക്ടര്‍ ലവ് തുടങ്ങിയവയാണ് അനന്യയുടെ കരിയറിലെ ശ്രദ്ധിയ്ക്കപ്പെട്ട സിനിമകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല