നിശ്ചയിച്ച വിവാഹത്തെച്ചൊല്ലി അനന്യ വീട്ടുകാരുമായി അകലുകയാണോ? വീട്ടുകാരെ ധിക്കരിച്ച് പ്രതിശ്രുത വരനൊപ്പം ഷോപ്പിങിന് പോകാനിറങ്ങിയ നടിയ്ക്ക് സഹോദരന്റെ കയ്യില്‍ നിന്ന് പൊതിരെ തല്ലുകിട്ടിയെന്നാണ് പുതിയ പരദൂഷണം.
അനന്യയെയും കൂട്ടി ഷോപ്പിങിന് പോകാനായി ആഞ്ജനേയന് വീട്ടിയിലെത്തിയപ്പോഴാണത്രേ കയ്യാങ്കളി നടന്നത്. പ്രതിശ്രുത വരന് വന്നയുടനെ അനന്യ ഷോപ്പിങ് പോകാനായി ഒരുങ്ങിയിറങ്ങിയത്രേ. എന്നാല്‍ മാതാപിതാക്കള്‍ ഇതുതടഞ്ഞുവെന്ന് പറയപ്പെടുന്നു.
അവരുടെ തടസ്സവാദങ്ങളൊന്നും കേള്‍ക്കാതെ പോകാനൊരുങ്ങിയപ്പോഴാണ് അനന്യയുടെ അനുജന്റെ നിയന്ത്രണം വിട്ടത്. ചേച്ചിയുടെ മുഖത്തും കയ്യിലും അനിയന് അടിച്ചന്നെും ശ്രുതികുണ്ട്. ഇതുകണ്ടു നിന്ന ആഞ്ജനേയന് അനന്യയുടെ സഹോദരനെ തടയാനും ശ്രമിച്ചു. ഇതേതുടര്‍ന്ന് ഇരുവരും തമ്മില്‍ ചെറിയ രീതിയില്‍ ഒരു മല്‍പ്പിടിത്തം നടന്നതായും കേള്‍ക്കുന്നു.
സംഭവത്തിന് ശേഷം അനന്യ വീട്ടുതടങ്കലിലായെന്നാണ് പരദൂഷണക്കാര് പറയുന്നത്. ഇക്കാര്യം കൂടി പുറത്തുവന്നതോടെ അനന്യയുടെ വിവാഹം സംബന്ധിച്ച ദുരൂഹതകള്‍ കൂടിയിരിക്കുകയാണ്. ആരെതിര്‍ത്താലും നിശ്ചയിച്ച വിവാഹവുമായി മുന്നോട്ടുപോകാനാണ് അനന്യയുടെ തീരുമാനമെന്നറിയുന്നു. എന്നാല്‍ എന്തുവന്നാലും വിവാഹത്തിന് സമ്മതിയ്ക്കില്ലെന്ന നിലപാടിലാണ് വീട്ടുകാരെന്നും കേള്‍ക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല