അനന്യ രക്തരക്ഷസ്സായി ത്രീ ഡി ചിത്രത്തില്‍ അഭിനയിക്കുന്നു. രൂപേഷ് പോള്‍ സംവിധാനം ചെയ്യുന്ന രക്തരക്ഷസ് എന്ന ചിത്രത്തിലാണ് അനന്യ ടൈറ്റില്‍ കഥാപത്രമായി എത്തുക. സെക്കന്‍ഡ്ഷോയിലൂടെ വെള്ളിത്തിരയിലെത്തിയ സണ്ണി ആണ് നായകന്‍. മധുവും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മലയാളത്തിലെ ആദ്യ ത്രീ ഡി ചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തനിലെ ക്യാമറ കൈകാര്യം ചെയ്ത കെ പി നമ്പ്യാതിരിയാണ് രക്തരക്ഷസ്സിന്റെയും ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. രക്തരക്ഷസിനെ ഒരു ഹൊറര്‍ ചിത്രം മാത്രമായി കാണാനാകില്ലെന്ന് രൂപേഷ് പോള്‍ പറയുന്നു.ഇത് ഒരു സൈക്കോളിജിക്കല്‍ ത്രില്ലര്‍ ആണ്.
ചിത്രത്തിന് മൂന്ന് ക്ലൈമാക്സ് ഉണ്ടാകും. ചിത്രത്തിന്റെ അവസാനമെന്തായിരിക്കണമെന്ന് തെരഞ്ഞെടുക്കാന്‍ പ്രേക്ഷകര്‍ക്ക് അവസരമുണ്ടാകുമെന്നതാണ് പ്രത്യേകത- രൂപേഷ് പോള്‍ പറഞ്ഞു. രക്തരക്ഷസ്സ് സംസ്ഥാനത്തൊട്ടാകെ 33 തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കും. മറ്റ് ഭാഷകളിലേക്ക് ചിത്രം ഡബ്ബ് ചെയ്യാനും പദ്ധതിയുണ്ട് – രൂപേഷ് പോള്‍ പറഞ്ഞു. രൂപേഷ് പോളിന്റെയും സുഹൃത്തുക്കളുടെയും സംവിധാനസംരഭമായിട്ടാണ് ചിത്രം പുറത്തിറങ്ങുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല