സ്വന്തം ലേഖകന്‍: സെന്‍സര്‍ ബോര്‍ഡ് കത്തിവച്ച അനാര്‍ക്കലി ഓഫ് ആരാഹ് ചിത്രത്തിലെ ചൂടന്‍ രംഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. സ്വരാ ഭാസ്‌ക്കര്‍ നായികയാവുന്ന അനാര്‍ക്കലി ഓഫ് ആരാഹ് എന്ന ചിത്രത്തിലെ ഒരു ക്ലിപ്പ് ആണ് ഇപ്പോള്‍ ഇപ്പോള്‍ തരംഗമായിരിക്കുന്നത്. ചിത്രത്തിന്റെ ട്രൈലെര്‍ കഴിഞ്ഞയാഴ്ച പുറത്തു വിട്ടിരുന്നു. ഇപ്പോള്‍ ഇന്റെര്‍റ്റില്‍ പ്രചരിക്കുന്ന ഭാഗങ്ങള്‍ സിനിമയില്‍ നിന്നും മുറിച്ചു മാറ്റാന്‍ സെന്‍സര്‍ ബോര്‍ഡ് അണിയറപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നതാണ് എന്നാണ് റിപ്പോര്‍ട്ട്.
ഈ ഭാഗങ്ങളില്‍ ലൈംഗികതയുടെ അതിപ്രസരമുണ്ടെന്നും സെന്‍സര്‍ നിയമങ്ങള്‍ ഇത് അനുവദിക്കില്ല എന്ന് കാണിച്ചുമാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ മുറിച്ചു മാറ്റാന്‍ ആവശ്യപ്പെട്ട ഭാഗങ്ങള്‍ മുഴുവന്‍ ഇന്റെര്‍റ്റില്‍ വൈറലായിട്ടുണ്ട്. നായിക സ്വരാ ഭാസ്‌കര്‍ ഉള്‍പ്പെടുന്ന intimate രംഗങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
അവിനാഷ് ദാസ് സംവിധാനം ചെയ്യുന്ന അനാര്‍ക്കലി ഓഫ് ആരാഹ് ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയാണ്. ദ്വയാര്‍ത്ഥം വരുന്ന ഗാനങ്ങള്‍ മാത്രം ആലപിക്കുന്ന ഒരു ഗായികയെ ചുറ്റിപറ്റിയാണ് കഥ. തന്നെ അപമാനിച്ച ശക്തനായ ഒരാളെ എതിര്‍ക്കാന്‍ അവള്‍ തീരുമാനിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.
സീനുകള്‍ പുറത്തായതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു നിര്‍മ്മാതാക്കള്‍ പ്രിയ കപൂര്‍, സന്ദീപ് കപൂര്‍ എന്നിവര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സിനിമയുടെ അണിയറ പ്രവര്‍ത്തകരില്‍ നിന്ന് തന്നെയാവണം ഇത് ചോര്‍ന്നതെന്നാണ് സംശയിക്കുന്നത്. പങ്കജ് ത്രിപാഠി, സഞ്ജയ് മിശ്ര എന്നിവരും അഭിനയിക്കുന്ന ചിത്രം മാര്‍ച്ച് 24 ന് തിയേറ്ററുകളില്‍ എത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല