1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 22, 2012

വീട് ഒഴിപ്പിക്കാനെത്തിയവരെ നടി അനന്യ നേരിട്ടു. ഗുണ്ടകള്‍ അനന്യയെ എടുത്ത് പുറത്തേക്കെറിഞ്ഞു. കൈ കുത്തി നിലത്തു വീണ അനന്യയുടെ കൈക്കുഴയ്ക്ക് സാരമായ പരിക്ക്. വേദന സഹിക്കാന്‍ കഴിയാതെ അനന്യ പൊട്ടിക്കരഞ്ഞു. ഉടനേ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കൈ ബാന്റേജിനുള്ളിലാക്കി. ലിഗമെന്റ് ഫ്രാക്ചര്‍ പറ്റിയ അനന്യയ്ക്കു കുറച്ചു നാളത്തേക്ക് അഭിനയിക്കാന്‍ കഴിയില്ല.

അനന്യയെ പുറത്തേക്കെറിഞ്ഞത് സ്ക്രിപ്റ്റിലുള്ള ഭാഗം. പക്ഷേ, പിന്നീട് സംഭവിച്ചത് സ്ക്രിപ്റ്റിലില്ലാത്ത കാര്യങ്ങളാണ്. വിജി തമ്പി സംവിധാനം ചെയ്യുന്ന നാടോടി മന്നന്‍ എന്ന സിനിമയുടെ കാക്കനാട്ട് നടന്ന ചിത്രീകരണത്തിനിടെയായിരുന്നു നായിക അനന്യയ്ക്കു പരിക്കേറ്റത്.

ചിത്രത്തില്‍ മീര എന്ന നാടന്‍ പെണ്‍കുട്ടിയുടെ വേഷമാണ് അനന്യയ്ക്ക്. മീരയുടെ വീട് ഒഴിപ്പിക്കാന്‍ ഒരു സംഘം എത്തുന്നതും അവരെ മീര എതിര്‍ക്കുന്നതുമായ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. നായകന്‍ ദിലീപും ഈ സീനില്‍ അഭിനയിച്ചിരുന്നു. കൃഷ്ണ പൂജപ്പുരയുടേതാണ് തിരക്കഥ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.