സ്വന്തം ലേഖകന്‍: ലൈവ് പരിപാടിക്കിടെ അവതാരകക്ക് പറ്റിയ പറ്റ്, വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. റൊമാനിയക്കാരിയായ റൊക്സാന വന്‍സിയ എന്ന 25 കാരിക്കാണ് കാലാവസ്ഥ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ അക്കിടി പറ്റിയത്. റൊക്സാനയുടെ മേല്‍വസ്ത്രം റിപ്പോര്‍ട്ടിംഗിനിടെ ഊരി വീഴുകയായിരുന്നു. കാലാവസ്ഥ ലൈവ് റിപ്പോര്‍ട്ടിംഗിനിടെ ഇന്ന് വ്യായാമത്തിന് നല്ല ദിവസമാണെന്ന് റൊക്സാന പറയുകയും തുടര്‍ന്ന് ചാടി വ്യായാമം ചെയ്ത് കാണിക്കുകയും ചെയ്തു. ഇതിനിടെ മേല്‍ വസ്ത്രം അഴിഞ്ഞ് യുവതിയുടെ മാറിടങ്ങള്‍ പുറത്തായി. പിന്നീട് റൊക്സാന വസ്ത്രങ്ങള്‍ ശരിയാക്കുന്നതും കാണിച്ചാണ് ദൃശ്യം അവസാനിക്കുന്നത്. റൊമാനിയന്‍ ടിവിയുടെ പരിപാടിക്കിടെയാണ് സംഭവമുണ്ടായത്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ഹിറ്റാണ്. ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. റൊക്സാനയുടെ പരിപാടിക്ക് ഇതോടെ കൂടുതല്‍ കാഴ്ചക്കാരെ ലഭിക്കുമെന്നാണ് ആരാധകരുടെ അഭിപ്രായം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല