യൂറോപ്പില്‍ ഇപ്പോള്‍ താമസിക്കുന്ന ആളുകള്‍ മുന്‍പ് ഈ കോലത്തിലായിരുന്നില്ല. മുന്‍പ് ഇവര്‍ക്ക് വേറെ രൂപമായിരുന്നു, വേറെ നിറമായിരുന്നു. കൊക്കേഷ്യന്‍സ് വര്‍ഗത്തില്‍പ്പെട്ടവരാണ് ഇപ്പോഴുള്ള യൂറോപ്യന്മാര്‍. എന്നാല്‍ കൊക്കേഷ്യന്‍ മനുഷ്യവംശം യൂറോപ്പിലെത്തിയിട്ട് 8000 വര്‍ഷങ്ങള്‍ മാത്രമെ ആയിച്ചുള്ളെന്ന് ഈ അടുത്തു നടന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നു.
യൂറോപ്പിലെ യഥാര്‍ത്ഥ കുടിയേറ്റക്കാര്‍ എന്നത് ആഫ്രിക്കയില്‍നിന്നുള്ള കറുത്ത വര്‍ഗക്കാരായിരുന്നു. അത് 40000 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു. അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിക്കല്‍ ആന്ത്രോപൊളജിസ്റ്റ്‌സിന്റെ 84ാം വാര്‍ഷിക സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ അടങ്ങിയ പ്രബന്ധം അവതരിപ്പിക്കപ്പെട്ടത്. യൂറോപ്പിലെ വികാസം എങ്ങനെയാണെന്ന് ഈ പ്രബന്ധം വിശദീകരിക്കുന്നുണ്ട്.
ആഫ്രിക്കയില്‍നിന്നും മിഡില്‍ ഈസ്റ്റില്‍നിന്നുമുള്ള ആളുകള്‍ യൂറോപ്പിലേക്ക് കുടിയേറിയപ്പോള്‍ അവരുടെ ത്വക്കിന്റെ നിറം മാറിയതാണെന്ന പരമ്പരാഗതമായി കൈമാറിവന്ന ധാരണയെ തെറ്റെന്ന് തെളിയിക്കുന്ന വാദങ്ങളാണ് ഇപ്പോള്‍ മുന്നോട്ടു വെച്ചിരിക്കുന്നത്. ദിവസത്തിന്റെ ദൈര്‍ഘ്യം കുറവായിരുന്നെന്നും ചൂടിന്റെ കാഠിന്യം കുറവായിരുന്നെന്നും അതിനാലാണ് ഇവര്‍ക്ക് വെളുത്ത നിറം ലഭിച്ചതെന്നുമൊക്കൊയായിരുന്നു യൂറോപ്യന്‍മാര്‍ വിശ്വസിച്ചിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല