സ്വന്തം ലേഖകന്‍: മൂന്നു നൂറ്റാണ്ടുകള്‍ക്കു മുമ്പ് കരീബിയന്‍ കടലില്‍ മുങ്ങിയ നിധിക്കപ്പല്‍ കണ്ടെത്തി. മുന്നൂറോളം വര്‍ഷങ്ങള്‍ക്കു മുമ്പ് സ്വര്‍ണവും വെള്ളിയും രത്‌നങ്ങളുമടങ്ങിയ അമൂല്യ വസ്തുക്കളുമായി കരീബിയന്‍ കടലില്‍ മുങ്ങിയ കപ്പല്‍ കണ്ടത്തെിയതായി കൊളംബിയന്‍ ഗവേഷകരാണ് വിവരം പുറത്തുവിട്ടത്.
1708 ല്‍ ബ്രിട്ടന്റെ ആക്രമണത്തില്‍ തകര്‍ന്ന സാന്‍ജോസ് എന്ന സ്പാനിഷ് കപ്പലിന്റെ അവശിഷ്ടങ്ങളാണ് കണ്ടത്തെിയത്. 200 കോടിരൂപയുടെ (രണ്ടു ബില്യണ്‍ ഡോളര്‍) അമൂല്യവസ്തുക്കളാണ് കപ്പലിലുണ്ടായിരുന്നത്. അമേരിക്കയുടെ കോളനികളില്‍ നിന്നുള്ള സ്വര്‍ണവും രത്‌നങ്ങളുമായി ഫിലിപ് രാജാവിനടുത്തേക്ക് പുറപ്പെട്ട കപ്പല്‍വ്യൂഹത്തില്‍പെട്ടതായിരുന്നു സാന്‍ജോസ്. എന്നാല്‍, കരീബിയന്‍ കടലില്‍ ബ്രിട്ടന്‍ കപ്പലിനെ ആക്രമിക്കുകയായിരുന്നു.
മുമ്പ് നടത്തിയ ഗവേഷണങ്ങളില്‍നിന്ന് വ്യത്യസ്തമായ സ്ഥലത്ത് നവംബര്‍ 27ന് സാന്‍ജോസ് കണ്ടത്തെിയതായി ഗവേഷകര്‍ സ്ഥിരീകരിച്ചു. നൂറ്റാണ്ടുകളായി കപ്പലിനുവേണ്ടി തിരച്ചില്‍ നടത്തുകയായിരുന്നു. മനുഷ്യചരിത്രത്തിലെ ഏറ്റവുംവലിയ നിധിയാണ് കണ്ടത്തെിയതെന്ന് കൊളംബിയന്‍ പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്‍േറാസ് പറഞ്ഞു.
നേരത്തേ കപ്പല്‍ കണ്ടത്തെിയതായി അവകാശപ്പെട്ട് അമേരിക്കന്‍ കമ്പനിയായ സീ സെര്‍ച് അര്‍മിഡ രംഗത്തത്തെിയിരുന്നെങ്കിലും അമേരിക്കയും കൊളംബിയയും തമ്മില്‍ തര്‍ക്കം മുറുകി. എന്നാല്‍, കപ്പല്‍ കൊളംബിയക്ക് അവകാശപ്പെട്ടതാണെന്ന് അമേരിക്കന്‍ കോടതി വിധിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല