സ്വന്തം ലേഖകന്‍: ആന്‍സിയുടെ ചിരി ഇനി ഓര്‍മ്മ, അബര്‍ദീന്‍ മലയാളികളെ കണ്ണീരണിയിച്ച് ആന്‍സി വര്‍ഗ്ഗീസ് യാത്രയായി. അബര്‍ദീന്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡണ്ടും സ്ഥാപക മെമ്പറുമായ ജോണി പടയാടന്റെ (വര്‍ഗ്ഗീസ്) ഭാര്യയാണ് ആന്‍സി. കാന്‍സര്‍ ബാധിതയായി കഴിഞ്ഞ മൂന്ന് മാസമായി ചികത്സയില്‍ ആയിരുന്നു.
അങ്കമാലി ഇടക്കുന്ന് ചിറക്കല്‍ ചെറിയാന്‍ സിസിലി ദമ്പതികളുടെ മകളായ
ആന്‍സി അബര്‍ദീന്‍ റോയല്‍ ഇന്‍ഫര്‍മറിയില്‍ സ്റ്റാഫ് നേഴ്‌സായി ജോലി നോക്കുവെയാണ് വില്ലനായി രോഗമെത്തിയത്. കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി അബര്‍ദീന്‍ മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യമായിരുന്നു ആന്‍സിയും കുടുംബവും. ഇരുപത്തൊന്നു വയസുള്ള എല്‍വിന്‍ വര്‍ഗ്ഗീസ്, പത്തൊമ്പതു വയസുള്ള എമി വര്‍ഗ്ഗീസ്, പതിനെട്ടു വയസുള്ള എറിന്‍ വര്‍ഗ്ഗീസ് എന്നിവരാണ് മക്കള്‍.
ആന്‍സിയുടെ വിയോഗം അബര്‍ദീന്‍ മലയാളി സമൂഹത്തിന് തീര്‍ത്താല്‍ തീരാത്ത നഷ്ടമാകുകയാണ്. ശവസംസ്‌കാരം മേരിഗിരി സെയിന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ചില്‍ വച്ചായതിനാല്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക,
ബിജു കൃഷ്ണന്‍ (07859999893),
റജി കുര്യന്‍ (07872916416),
നാട്ടിലെ ബന്ധപ്പെടേണ്ട നമ്പര്‍,
ഡിബിന്‍ ജോസ് (0091 8547838470)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല