സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനാര്‍ഥികളായ ആന്‍ഡ്രിയ ലീഡ്‌സം തെരേസ മേയും തമ്മിലുള്ള വാക്‌പോര് വ്യക്തിപരമാകുന്നു. ആന്‍ഡ്രിയ എതിരാളി തെരേസ മെയ്യെ വ്യക്തിപരമായി അധിക്ഷേപിച്ചതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്.
ദ ടൈംസിന് നല്‍കിയ ഒരു അഭിമുഖത്തില്‍ ആന്‍ഡ്രിയ, തെരേസക്ക് മക്കളില്ലാത്തതിനെ പരാമര്‍ശിച്ചതാണ് വിവാദങ്ങളുടെ തുടക്കം. മക്കളുള്ളതിനാല്‍ രാജ്യത്തിന്റെ ഭാവിയില്‍ സുവ്യക്തമായ പങ്കുള്ളതായി അനുഭവപ്പെടുന്നതായും മക്കളില്ലാത്തതില്‍ തെരേസ ദുഃഖിക്കുന്നുണ്ടാകും എന്നുമാണ് ആന്‍ഡ്രിയ പറഞ്ഞത്. ഇതോടെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ മുതിര്‍ന്ന എം.പിമാര്‍ ആന്‍ഡ്രിയക്കെതിരെ രംഗത്തെത്തി.
പ്രധാനമന്ത്രി പദത്തിലത്തെുന്നയാള്‍ ഇത്തരം അപക്വ പരാമര്‍ശങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നും കുട്ടികളുടെ രക്ഷിതാവാകുക എന്നത് പ്രധാനമന്ത്രിയാകാനുള്ള യോഗ്യതയല്ലെന്നും എം.പിമാര്‍ ചൂണ്ടിക്കാട്ടി. എന്തായാലും ആന്‍ഡ്രിയ പുലിവാലു പിടിച്ചതോടെ തെരേസക്ക് വിവാദം സഹായകമാകുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയാവാന്‍ കൂടുതല്‍ സാധ്യത കല്‍പിക്കപ്പെടുന്നയാണ് തെരേസാ മേയ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല