ആപ്പിള്‍ ലോഗോയില്‍ മൂത്രമൊഴിക്കുന്ന ആന്‍ഡ്രോയിഡ്, കഴിഞ്ഞ ദിവസം ഗൂഗിള്‍ മാപ്പില്‍ പാകിസ്താനിലെ റാവല്‍ പിണ്ടി സന്ദര്‍ശിച്ചവര്‍ കണ്ട കാഴ്ച്ചയാണിത്. ഒരു യൂസറുടെ വികൃതിയായിരുന്നു ഇത്. ഇതേതുടര്‍ന്ന് ഗൂഗിള്‍ അധികൃതര്‍ മാപ്പ് പറയുകയും ചെയ്തു. തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ സുരക്ഷാ വീഴ്ച്ച പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഗൂഗിള്‍ അറിയിച്ചു.
ഗൂഗിള്‍ മാപ്പിലെ മാപ്പ് മേയ്ക്കര്‍ ടൂള്‍ ഉപയോഗിച്ചാണ് ആന്‍ഡ്രോയിഡില്‍ മൂത്രമൊഴിക്കുന്ന ചിത്രം യൂസര്‍ നിര്‍മ്മിച്ചത്. ഗൂഗിള്‍ മാപ്പില്‍ വിവരങ്ങള്‍ ചേര്‍ക്കാന്‍ ആരേയും അനുവദിക്കുന്ന ടൂള്‍ ആണ് മാപ്പ് മെയ്ക്കര്‍.
ഗൂഗിളിന്റെ റിവ്യൂ പോളിസി വിഡ്ഢിത്തമാണെന്ന് ഗൂഗിള്‍ മാപ്പില്‍ ഹാക്കര്‍ എഴുതി ചേര്‍ത്തത് നേരത്തെ ഹാക്കര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഗൂഗിളിനെ വെട്ടിലാക്കി ആന്‍ഡ്രോയിഡ് ആപ്പിള്‍ ലോഗോയില്‍ മൂത്രമൊഴിക്കുന്ന ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതേസമയം ഇതേക്കുറിച്ച് ആപ്പിള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എെഫോണ്‍ സ്മാര്‍ട്ട് വാച്ച് തുടങ്ങിയ മികച്ച ഗാഡ്ജറ്റുകള്‍ വിപണിയിലിറക്കി മാര്‍ക്കറ്റിംഗ് ലീഡിംഗായി തുടരുകയാണ് ആപ്പിള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല