സ്വന്തം ലേഖകന്‍: സ്മാര്‍ട്ട് ഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയിഡ് ഹാക് ചെയ്യാന്‍ ഒരു എസ്എംഎസ് മതിയെന്ന് പഠനം. ലോകത്തെ ഏറ്റവും പ്രചാരമുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയ്ഡില്‍ പിഴവ് കണ്ടെത്തിയതായി അവകാശപ്പെടുന്നത് സൈബര്‍ സുരക്ഷ വിദഗ്ധരായ സിമ്പോറിയം മൊബൈല്‍ സെക്യൂരിറ്റിയാണ്.
കേവലം ഒരു ടെക്സ്റ്റ് മെസേജ് ഉപയോഗിച്ച് ഫോണുകള്‍ ഹാക് ചെയ്യാമെന്നാണ് ഇതിന്റെ അനന്തര ഫലം. എംഎംഎസ് ഉപയോഗിച്ച് അയക്കുന്ന ഒരു സന്ദേശത്തിലൂടെ മുന്‍കൂട്ടി തയ്യാറാക്കിയ കോഡ് ഒരു ഫോണില്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉപയോക്താവിന്റെ മൊബൈല്‍ നമ്പര്‍ മാത്രം മതിയാകുമെന്ന് സൈബര്‍ സുരക്ഷ ഏജന്‍സിയായ സിംപേറിയം മൊബൈല്‍ സെക്യൂരിട്ടി അറിയിച്ചു. ഉപയോക്താവ് മെസേജ് കാണുന്നതിന് മുമ്പു തന്നെ ഇത് ഡിലീറ്റ് ചെയ്യപ്പെടും. പലപ്പോഴും പുതിയ മെസേജ് സംബന്ധിച്ച അറിയിപ്പ് മാത്രമാകും ഉപയോക്താവിന് ലഭിക്കുക.
സ്റ്റേജ് ഫ്രൈട്ട് എന്ന ആന്‍ഡ്രോയ്ഡ് കോഡാണ് പ്രശ്‌ന കാരണം. ഒരു മെസേജിനൊപ്പമുള്ള വീഡിയോ സ്വയം മുന്‍കൂര്‍ ലോഡ് ചെയ്യുന്ന സംവിധാനമാണ് സ്റ്റേജ് ഫ്രൈട്ടിന്റെ സവിശേഷത. വീഡിയോ ഫയലുകളിലാണ് ഹാക്കര്‍മാര്‍ തങ്ങളുടെ കോഡ് ഒളിപ്പിച്ചു വയ്ക്കുക. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താവ് മെസേജ് തുറന്നു നോക്കുകയോ വായിക്കുകയോ ചെയ്തില്ലെങ്കില്‍ പോലും കോഡ് പ്രവര്‍ത്തിച്ചു തുടങ്ങും. 950 മില്യണ്‍ ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ സ്റ്റേജ്‌ഫ്രൈറ്റ് ഉപയോഗിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല