സ്വന്തം ലേഖകന്‍: പ്രശസ്ത പോളിഷ് സിനിമാ സംവിധായകനും ഓസ്‌കാര്‍ ജേതാവുമായ ആന്ദ്രേ വൈദ അന്തരിച്ചു. 90 വയസുണ്ടായിരുന്ന വൈദ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു.
നാല്‍പതോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ലോക സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്ക് 2000 ത്തിലാണ് വൈദക്ക് ഓസ്‌കാര്‍ ലഭിച്ചത്. അദ്ദേഹത്തിന്റെ നാല് സിനിമകളും ഓസ്‌കാറിന് പരിഗണിക്കപ്പെട്ടിരുന്നു. പ്രോമിസ്ഡ് ലാന്‍ഡ്(1976), ദ മെയ്ഡസ് ഓഫ് വില്‍ക്കോ(1980),മാന്‍ ഓഫ് അയേണ്‍(1982) കാട്ട്യന്‍(2008) എന്നീ ചിത്രങ്ങളാണ് ഓസ്‌കാറിന് പരിഗണിക്കപ്പെട്ടത്.
പോളിഷ് നഗരമായ സുവാക്കിയില്‍ 1926 ല്‍ ജനിച്ച വൈദ 1955 ലാണ് തന്റെ ആദ്യ ഫീച്ചര്‍ ഫിലിം സംവിധാനം ചെയ്യുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല