ബ്രിട്ടീഷ് താരം ആന്‍ഡി മുറെ യുഎസ് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ചെക് റിപബ്ലിക്കില്‍ നിന്നുള്ള തോമാസ് ബെര്‍ഡിക്കിനെ കീഴടക്കിയാണ് മുറെ തന്റെ ആദ്യ ഗ്രാന്‍സ്ലാം കിരീടം എന്ന സ്വപ്‌നത്തിലേക്ക് അടുത്തത്. സ്‌കോര്‍: 6-2, 6-1, 7-6.
നിലവിലുളള ചാംപ്യനായ നൊവാക് ജൊകോവിക്-സ്പാനിഷ് താരം ഡേവിഡ് ഫെറര്‍ മത്സരത്തിലെ വിജയികളെയായിരിക്കും കലാശപ്പോരാട്ടത്തില്‍ മുറെ നേരിടുക. ഫഌഷിങ് മെഡോവിനെ മിന്നുന്ന പ്രകടനം ലോകറാങ്കിങില്‍ ഇംഗ്ലീഷ് താരത്തെ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ത്തുമെന്ന് ഉറപ്പായി.
നൊവാക് ആയാലും ഡേവിഡ് ആയാലും കടുത്ത എതിരാളിയായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, സ്വപ്‌നത്തിലെത്താന്‍ ഞാന്‍ കഠിനപ്രയത്‌നം നടത്തുമെന്ന കാര്യത്തില്‍ സംശയമില്ല-ഇതായിരുന്നു മത്സരത്തെ കുറിച്ച് 25കാരന്റെ പ്രതികരണം.
ഞായറാഴ്ച നടക്കുന്ന വനിതാ വിഭാഗം ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം ബെലാറസിന്റെ വിക്ടോറിയ അസരെങ്കയും നാലാം സീഡായ അമേരിക്കയുടെ സെറീന വില്യംസും ഏറ്റുമുട്ടും. സെമിയില്‍ മൂന്നാം സീഡായ റഷ്യന്‍ താരം മരിയ ഷറപ്പോവയെ കീഴടക്കിയാണ് അസരെങ്ക കരിയറിലെ ആദ്യ യുഎസ് പോരാട്ടത്തിനൊരുങ്ങുന്നത്. 10ാം സീഡായ ഇറ്റലിയുടെ സാറാ ഇറാനിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് മുട്ടുകുത്തിച്ചാണ് സെറീനയുടെ വരവ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല