ബ്രിട്ടീഷ് ടെന്നീസ് താരം ആന്‍ഡി മുറെയ്ക്ക അപൂര്‍വ്വ റെക്കോര്‍ഡ്. കരിയറില്‍ 500 ജയം തികച്ച ആദ്യ ബ്രിട്ടീഷ് താരം എന്ന റെക്കോര്‍ഡാണ് ആന്‍ഡി മുറെ സ്വന്തമാക്കിരിക്കുന്നത്്. മിയാമി ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ പ്രീ ക്വാര്‍ട്ടറില്‍ ദക്ഷിണാഫ്രിക്കന്‍ താരം കെവിന്‍ ആന്‍ഡേഴ്‌സനെ പരാജയപ്പെടുത്തിയാണ് മുറെ അപൂര്‍വമായ നേട്ടം കൊയ്തിരിക്കുന്നത്. ഇതോടെ മുറെ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.
500 വിജയമെന്ന റെക്കോര്‍ഡ് നേടിയ ആന്‍ഡി മുറെ മത്സരശേഷം കേക്ക് മുറിച്ചാണ് തന്റെ സന്തോഷം പങ്കുവെച്ചത്. മിയാമി ഓപ്പണില്‍ ആന്‍ഡി മുറെ അടുത്തതായി ഏറ്റുമുട്ടാന്‍ പോകുന്നത് ഓസ്ട്രിയക്കാരനായ ഡൊമിനിക് തിയേമിനാണ്.
500 വിജയങ്ങളെന്ന നേട്ടം സ്വന്തമാക്കുന്ന ടെന്നീസ് ലോകത്ത്‌നിന്നുള്ള 46 ാമത്തെ കളിക്കാരനാണ് മുറെ. സമകാലികരില്‍ ഇക്കാര്യത്തില്‍ ഒന്‍പതാമതാണ് മുറെയുടെ സ്ഥാനം. 2055ല്‍ പ്രഫഷണല്‍ ടെന്നീസിലേക്ക് അരങ്ങേറ്റം കുറിച്ച ബ്രിട്ടീഷുകാരനായ മുറെ പത്ത് വര്‍ഷത്തിനുള്ളിലാണ് ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
മിയാമി ഓപ്പണ്‍ ടെന്നീസ് പ്രീക്വാര്‍ട്ടറില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് മുറെയുടെ വിജയം. ആദ്യ സെറ്റ് അനായാസം ജയിച്ച മുറെയെ രണ്ടാം സെറ്റില്‍ ആന്‍ഡേഴ്‌സണ്‍ മലര്‍ത്തിയടിച്ചിരുന്നു. എന്നാല്‍ മൂന്നാം സെറ്റില്‍ ശക്തമായ തിരുച്ചുവരവ് നടത്തിയ മുറെ ആന്‍ഡേഴ്‌സണ് മേല്‍ ആധിപത്യം ഉറപ്പിച്ചു. സ്‌കോര്‍: 64, 36, 63
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല