സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ ഈ മാസം 13,14,15 തീയതികളിലായി നടക്കുന്ന അങ്കമാലി സല്ലാപത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കോ ഓര്‍ഡിനേറ്റര്‍ ഷൈജന്‍ ജോസഫ് അറിയിച്ചു. പരിപാടിയുടെ ഏകദേശരൂപവും അദ്ദേഹം വിവരിച്ചു.13നു വിവിധ ഹോട്ടലുകളിലായി റൂമുകള്‍ ബുക്ക് ചെയ്തിട്ടുള്ളവര്‍ ചെക്ഇന്‍ ചെയ്ത ശേഷം വൈകിട്ട് നാലുമണിയോടെ സല്ലാപം നടക്കുന്ന ‘സല്ലാപ നഗര്‍’ല്‍ (ഡംബാര്‍ട്ടന്‍ ബറ ഹാള്‍, 17 CASTLE STREET, G82 1JY) എത്തിച്ചേരും.
രെജിസ്‌ടേഷനും ചായക്കും ശേഷം ഗ്ലാസ്‌ഗോയിലെ വിനോദ കേന്ദ്രമായ ‘എക്‌സ്‌കേപ്’ല്‍ എത്തുന്ന സല്ലാപാംഗങ്ങള്‍ വിനോദത്തിനു ശേഷം രാത്രി 9 മണിയോടെ തിരിച്ച് ഹാളിലെത്തും. ഭക്ഷണത്തിനും ചര്‍ച്ചകള്‍ക്കും ശേഷം 11മണിയോടെ താമസ സ്ഥലത്തേക്ക് മടങ്ങുന്നു. പിറ്റേന്ന് 10.30നു ഗ്ലാസ്‌ഗോ ലോക്ലോമണ്ട് തടാകത്തിലൂടെയുള്ള ഒരു മണിക്കൂര്‍ നീളുന്ന ബോട്ടിംഗ്, മറ്റ് സൈറ്റ് സീയിംഗ് എന്നിവക്ക് ശേഷം 3 മണിയോടെ തിരിച്ച് ഹാളിലെത്തും. പിന്നീട് നാട്ടിലെ അന്യം നിന്നുപോയ നാടന്‍ വിവാഹ സദ്യയെ അനുസ്മരിപ്പിക്കുന്ന നാടന്‍ സദ്യയൊരുക്കല്‍ നടക്കും. സല്ലാപാംഗങ്ങള്‍ ഏവരും ചേര്‍ന്നൊരുക്കുന്ന ഈ സദ്യയില്‍ വിവിധ നാടന്‍ കറികള്‍ക്കൊപ്പം അങ്കമാലിയുടെ സ്‌പെഷ്യല്‍ മീനും മാങ്ങയും കറി ഉണ്ടായിരിക്കുന്നതാണ്.
വൈകിട്ട് 7 മണിയോടെ സല്ലാപത്തിന്റെ ഔദ്യോഗിക പരിപാടികള്‍ ആരംഭിക്കുന്നു. രാത്രി ഏറേ വൈകി അവസാനിക്കുന്ന സല്ലാപത്തില്‍ നിരവധി കലാപരിപാടികള്‍ക്കൊപ്പം വിവിധ തരം ഗെയിംസുകളും ഉണ്ടായിരിക്കും. വീണ്ടും ഞായറാഴ്ച്ചത്തെ സൈറ്റ് സീയിംഗിന് ശേഷം ഏവരും മടങ്ങുന്നു. തികച്ചും ഗൃഹാതുരത്വമുണര്‍ത്തുന്ന സല്ലാപം എന്തു കൊണ്ടും മറ്റ് സംഗമങ്ങളില്‍ നിന്നും വേറിട്ട് നില്‍ക്കുന്ന ഒരനുഭൂതി ഉണര്‍ത്തുമെന്നുറപ്പാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. രണ്ട് ദിവസത്തെ സല്ലാപത്തിനെത്തുന്ന ഒരു കുടുംബത്തിന് 30 പൌണ്ടും ശനിയാഴ്ച്ച മാത്രം എത്തുന്ന ഒരു കുടുംബത്തിന് 20 പൌണ്ടും ആയിരിക്കും രജിസ്‌ടേഷന്‍ ഫീസ്. സല്ലാപത്തിനെത്തുവാന്‍ വൈകി തീരുമാനമെടുത്തിട്ടുള്ളവര്‍ എത്രയും പെട്ടന്ന് തന്നെ ഷൈജന്‍ ജോസഫിനെ 07846509348 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.sallapam.co.uk എന്ന സൈറ്റ് സന്ദര്‍ശിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല