സ്വന്തം ലേഖകന്‍: ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള വനിത. ഫോര്‍ബ്‌സ് മാസിക പുറത്തിറക്കിയ പട്ടികയിലാണ് മെര്‍ക്കല്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. യുഎസ് പ്രസിഡന്റ് പദത്തിലേക്കു മത്സരിക്കുന്ന ഹില്ലരി ക്ലിന്റനെ കടത്തിവെട്ടിയാണ് മെര്‍ക്കല്‍ പത്താം തവണ ഈ സ്ഥാനത്ത് എത്തിയത്. തുടര്‍ച്ചയായ ആറാം വര്‍ഷമാണ് മെര്‍ക്കല്‍ ഈ നേട്ടം സ്വന്തമാക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
മിഷേല്‍ ഒബാമ, ഫെഡറല്‍ ചീഫ് ജാനറ്റ് യെല്ലെന്‍, മെലിന്‍ഡ ഗേറ്റ്‌സ്, ജനറല്‍ മോട്ടോഴ്‌സിന്റെ ഷെഫിന്‍ മേരി ബാര, ഐഎംഎഫ് മേധാവി ക്രിസ്റ്റീന്‍ ലഗാര്‍ദെ, ഫേസ്ബുക്ക് മാനേജര്‍ ഷെറില്‍ സാന്‍ഡ്‌ബെര്‍ഗ്, യൂട്യൂബ് മേധാവി സൂസന്‍ വോയ്‌സിക്കി, എച്ച്പി മേധാവി മെഗ് വിറ്റ്മാന്‍, ബാങ്കോ സന്റാന്‍ഡര്‍ പ്രസിഡന്റ് അന പാട്രീഷ്യ ബോട്ടിന്‍, ഇറ്റലിയുടെ മുന്‍ വിദേശകാര്യ മന്ത്രി ഫെഡറിക്ക മോഗറിനി എന്നിവരാണ് പട്ടികയില്‍ ഇടംനേടിയ മറ്റു പ്രമുഖ വനിതകള്‍.
അതേസമയം, ചൈനയില്‍നിന്നുള്ള സ്ത്രീകളുടെ കുതിച്ചുകയറ്റമാണ് ഈ വര്‍ഷത്തെ പ്രത്യേകത. 51 വനിതകളുള്ള യുഎസാണ് പട്ടികയില്‍ ഒന്നാമതെങ്കിലും കുതിച്ചുചാട്ടം നടത്തിയ ചൈനീസ് വനിതകള്‍ രണ്ടാം സ്ഥാനത്തെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല