സ്വന്തം ലേഖകന്‍: ജര്‍മനി പൊതുതെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍, ചാന്‍സലര്‍ മെര്‍ക്കലിന്റെ ജനപ്രീതി കുത്തനെ താഴോട്ടെന്ന് സര്‍വേ ഫലങ്ങള്‍.സെപ്റ്റബറില്‍ 24 ന് ജര്‍മനിയില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ ജനപ്രീതിയില്‍ 10 പോയിന്റ് ഇടിവ് സംഭവിച്ചതായി പ്രമുഖ ജര്‍മന്‍ ചാനലായ എആര്‍ഡി നടത്തിയ സര്‍വേയില്‍ വ്യക്തമായി.
കഴിഞ്ഞ മാസം മെര്‍ക്കലിന്റെ ജനപ്രീതി 69 ശതമാനമായിരുന്നു. ഈ മാസം പത്ത് ശതമാനം കുറഞ്ഞു അന്‍പത്തി ഒന്‍പതിലേക്ക് വീണത് ഭരണകക്ഷിയ്ക്ക് ആഘാതമായി. എതിര്‍ ചാന്‍സലര്‍ സ്ഥാനാര്‍ത്ഥി സോഷ്യലിസ്റ്റുകാരനായ മാര്‍ട്ടിന്‍ ഷുള്‍സിന്റെ ജനപിന്തുണയും മുപ്പത്തിമൂന്ന് ശതമാനത്തിലേക്ക് ചുരുങ്ങിയത് മെര്‍ക്കെല്‍ പക്ഷത്തിന് നേരിയ ആശ്വാസമായി. ഷുള്‍സിന് കഴിഞ്ഞ മാസത്തെക്കാള്‍ നാല് ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്.
ജര്‍മനിയില്‍ കത്തി നില്ക്കുന്ന ഡീസല്‍ കാറുകളുടെ പുക വിവാദം ജര്‍മന്‍ നേതാക്കളിലുള്ള ജനവിശ്വാസം ഇളക്കാന്‍ കാരനമായി എന്നാണ് സര്‍വേയിലെ കണ്ടെത്തല്‍. വാഹന കമ്പനികളുമായി രാഷ്ട്രീയ നേതാക്കള്‍ ഒത്തുകളിച്ച് ജനത്തെ വിഡ്ഢികളാക്കുകയാണെന്ന് അധികം പേരും വിശ്വസിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. നാലാംവട്ടം ജനവിധി തേടുന്ന മെര്‍ക്കല്‍ അടുത്ത ഊഴവും ജര്‍മന്‍ ചാന്‍സലറാകാനുള്ള സാധ്യതയുണ്ടെന്നാണ് പൊതുവെ വിലയിരുത്തല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല