ലണ്ടന്‍ : ആന്‍ജെല മികോള്‍ എന്ന പുരാവസ്തു ഗവേഷക ഗൂഗിള്‍ എര്‍ത്ത് ഉപയോഗിച്ച് രണ്ട് പുതിയ പിരമിഡുകള്‍ കണ്ടെത്തി. ഈജിപ്തിലെ നൈല്‍ നദിതടത്തോട് ചേര്‍ന്നാണ് പുതിയ പിരമിഡുകളുടെ സ്ഥാനം. ഇവ തമ്മില്‍ തൊണ്ണൂറ് മൈലുകളുടെ അകലമുണ്ട്. ആന്‍ജെല മികോള്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ഗൂഗിള്‍ എര്‍ത്ത് ഉപയോഗിച്ച് നൈല്‍ നദിയുടെ കരകളില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആരാലും കണ്ടെത്താതെ കിടന്ന ഈ പിരമിഡുകള്‍ കണ്ടെത്തിയിരിക്കുന്നത്.
കണ്ടെത്തിയിരിക്കുന്ന ഒരു പിരമിഡിന് 620 അടി വിസ്തൃതി വരും. ത്രികോണാകൃതിയിലുളള ഈ നിര്‍മ്മിതിക്ക് ലോകത്തെ ഏറ്റവും വലിയ പിരമിഡായ ഗിസ്സയിലെ പിരമിഡിനേക്കാള്‍ മൂന്നിരട്ടി വലിപ്പമുണ്ട്. കണ്ടെത്തിയിരിക്കുന്നത് യഥാര്‍ത്ഥ പിരമിഡ് ആണന്ന് ഉറപ്പിച്ച് കഴിഞ്ഞാല്‍ ഇതാകും ലോകത്തെ ഏറ്റവും വലിയ പിരമിഡ്. അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ താമസിക്കുന്ന മികോള്‍ താന്‍ കണ്ടെത്തിയ അജ്ഞാത പിരമിഡ് നേരിട്ട് കണ്ടെത്താനുളള പര്യവേഷണ യാത്ര പ്ലാന്‍ ചെയ്തു കഴിഞ്ഞു.
ഗൂഗിള്‍ എര്‍ത്തിലെ ചിത്രങ്ങള്‍ അനുസരിച്ച് വശങ്ങളില് ത്രികോണാകൃതിയില്‍ കെട്ടി ഉയര്‍ത്തിയിരിക്കുന്ന ഈ പിരമിഡിന് മുകള്‍വശം നിരപ്പാണ്. അതിനാല്‍ തന്നെ നേരിട്ട് കാണാതെ അവയെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും അവ പിരമിഡുകള്‍ തന്നെയാണന്ന് ഉറപ്പിക്കുകയും അവയുടെ കാലപ്പഴക്കം നിര്‍ണ്ണയിക്കുകയും വേണമെന്ന് മികോള്‍ വ്യക്തമാക്കി. മനുഷ്യന് അറിയാവുന്ന പിരമിഡുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് കെയ്റോ നഗരത്തിന് സമീപമാണ്. എന്നാല്‍ നിലവില്‍ കണ്ടെത്തിയിരിക്കുന്ന പിരമിഡുകള്‍ കുറച്ചുകൂടി തെക്കോട്ട് മാറിയാണ്.
ആദ്യത്തെ പിരമിഡ് കണ്ടെത്തിയിരിക്കുന്ന സ്ഥലം അപ്പര്‍ ഈജിപ്തിലെ അബു സിദ്ദും നഗരത്തില്‍ നിന്ന ്12 കിലോമീറ്റര്‍ അകലെ നെല്‍ നദിയോട് ചേര്‍ന്നാണ്. എന്നാല്‍ രണ്ടാമത്തേത് അവിടെനിന്നും 90 മൈല്‍ വടക്കുമാറിയാണ് സ്ഥിതി ചെയ്യുന്നത്. ഇതിന് 140 അടി വിസ്തൃതിയും നാല് വശങ്ങളും ഉണ്ട്. ഇവയുടെ നടുഭാഗം സ്ക്വയര്‍ ആണ്. എന്നാല്‍ മുകളില്‍നിന്ന് നോക്കുമ്പോള്‍ വശങ്ങളിലേക്ക് പിരമിഡുകള്‍ പോലെയാണ് പോകുന്നത്. ഇതിനോടൊപ്പം ഗിസ്സ പിരമിഡുകളുടെ അതേ സൈസിലും വിസ്തൃതിയിലുമുളള മൂന്ന് ചെറിയ പിരമിഡുകള്‍ കൂടി കണ്ടെത്തിയിട്ടുണ്ട്.
മുന്‍പ് വെളളത്തില്‍ മുങ്ങിപ്പോയ മെക്സിക്കോയിലെ യുകാറ്റന്‍ പെനിന്‍സുലയിലെ ഒരു നഗരം ഗൂഗിള്‍ എര്‍ത്ത് ഉപയോഗിച്ച് മികോ്ള് കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം മേയില്‍ ഈജിപ്തിനെകുറിച്ച് പഠിക്കുന്ന അമേരിക്കന്‍ ശാസ്ത്രജ്ഞയായ ഡോ.സാറ പാര്‍കാക്ക് ഗൂഗിള്‍ എര്‍ത്ത് ഉപയോഗിച്ച് 17 നഷ്ടപ്പെട്ട പിരമിഡുകള്‍ കണ്ടെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല