ലൊസാഞ്ചല്‍സ്: സ്തനങ്ങള്‍ക്ക് പിന്നാലെ അണ്ഡാശയങ്ങളും നീക്കംചെയ്ത് ഹോളിവുഡ് ആക്ഷന്‍താരം ആഞ്ജലീന ജോളി. അര്‍ബുദത്തില്‍നിന്നു രക്ഷപ്പെടാന്‍ രണ്ടുവര്‍ഷം മുന്‍പാണു ഇവര്‍ സ്തനങ്ങള്‍ നീക്കംചെയ്തത്. ഇപ്പോള്‍ നടി അണ്ഡാശയങ്ങളും അണ്ഡവാഹിനിക്കുഴലുകളും കൂടി നീക്കംചെയ്തു. അണ്ഡാശയ അര്‍ബുദത്തെ തുടര്‍ന്നാണ് ആഞ്ജലീനയുടെ അമ്മ മാര്‍ഷെലിന്‍ ബെര്‍ട്രാന്‍ഡ് 56ാം വയസ്സില്‍ മരണത്തിനു കീഴടങ്ങിയത്.
സ്തനങ്ങളിലും അണ്ഡാശയത്തിലുമുള്ള അര്‍ബുദസാധ്യത വര്‍ധിപ്പിക്കുന്ന ബിആര്‍സിഎ 1 ജീന്‍ അമ്മയില്‍ നിന്നാണ് താരത്തിന് പാരമ്പര്യമായി ലഭിച്ചത്. നടിക്കു സ്തനാര്‍ബുദം പിടിപെടാനുള്ള സാധ്യത 87 ശതമാനവും അണ്ഡാശയ അര്‍ബുദത്തിന്റെ സാധ്യത 50 ശതമാനവും ആണെന്നുമായിരുന്നു പരിശോധനയില്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്നാണ് റിസ്‌ക് എടുക്കാതെ ഓവറീസ് നീക്കം ചെയ്യാന്‍ ആഞ്ജലീന തീരുമാനിച്ചത്.
അഞ്ചുവര്‍ഷം മുന്‍പായിരുന്നു അമ്മ മാര്‍ഷെലിനിനു രോഗം കണ്ടെത്തിയത്. ഇക്കഴിഞ്ഞ രക്ത പരിശോധനയില്‍ താരത്തിന് പ്രശ്‌നങ്ങളൊന്നും കണ്ടെത്തിയില്ലെങ്കിലും അണ്ഡാശയ അര്‍ബുദസാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്ന് ഡോക്ടര്‍ പറഞ്ഞതാണ് ആഞ്ജലീനയുടെ തീരുമാനത്തിന് പിന്നില്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല