ഇടയ്ക്കിടെ ദേഷ്യപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ചിലര്‍ വല്ലപ്പോഴും കൊപിക്കുമ്പോള്‍ മറ്റു ചിലര്‍ എപ്പോഴും ചൂടിലായിരിക്കും എന്നാല്‍ എപ്പോഴെങ്കില്‍ കോപം നിങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതിനെ പറ്റി നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? തീര്‍ച്ചയായും നിങ്ങളുടെ ബന്ധങ്ങളെ, ജോലിയെ പ്രതികൂലമായി ബാധിക്കുന്നതില്‍ തുടങ്ങി തല്ലുണ്ടാകാന്‍ വരെ ദേഷ്യം കാരണക്കാരന്‍ ആണെന്ന് നമുക്കറിയാം എന്നാല്‍ അതുമാത്രമല്ല കോപത്തിന്റെ ദോഷങ്ങള്‍. നിങ്ങളുടെ ആരോഗ്യത്തെ മറ്റു തരത്തിലും കോപം പ്രതികൂലമായി ബാധിക്കുന്നുണ്ട്.
നിങ്ങള്‍ ചൂടാകുന്നു എന്നിരിക്കെ ആ സമയത്ത് ശരീരം സ്‌ട്രെസ് ഹോര്‍മോണുകള്‍ ആയ കോര്ടിസോള്‍, അഡ്രിനാലിന്‍ തുടങ്ങിയവ ഉത്പാദിപ്പിക്കും ഇത് നിങ്ങളുടെ രക്തസമ്മര്‍ദ്ദം വര്‍ദ്ദിപ്പിക്കാനും തുടര്‍ന്നു പല പ്രശ്നങ്ങള്‍ക്കും കാരണമാകുകയും ചെയ്യും. ഒരു തരത്തില്‍ പറഞ്ഞാല്‍ തലവേദന തുടങ്ങി നടുവേദന, ഉയര്‍ന്ന കൊളസ്ട്രോള്‍, ഉറക്കമില്ലായ്മ, എക്സിമ എന്തിനേറെ പറയുന്നു ഹൃദയാഘാതം മുതല്‍ സ്ട്രോക്ക് വരെ കോപം നിയന്ത്രിച്ചില്ലെങ്കില്‍ ഉണ്ടാകും. ഇതോടൊപ്പം തന്നെ മാനസികമായ പ്രശ്നങ്ങളും കോപം മൂലം ഉണ്ടാകും ഉദാഹരണമായി നിരാശ, മദ്യ-മയക്കുമരുന്ന് ഉപയോഗം എന്നിവയിലേക്ക് തിരിയാനുള്ള പ്രവണത എന്നിവ.
സാമ്പത്തിക പ്രശങ്ങള്‍, കുടുംബ പ്രശങ്ങള്‍, വ്യാകുലത തുടങ്ങി പല പ്രശങ്ങളും ദിവസവും നമ്മെ ബാധിക്കുമ്പോള്‍ എങ്ങനെ ചൂടാവാതിരിക്കും അല്ലെ? എന്നാല്‍ കേട്ടോളൂ എല്ലാത്തിനും വഴിയുണ്ട്.. കോപം അടക്കാന്‍ ചില വഴികള്‍ ഇതാ..
ദേഷ്യം വരുന്നു എന്നതിന്റെ സൂചനകള്‍ മനസിലാക്കുക..
ഇവിടെ തുടങ്ങാം നമുക്ക്, ആദ്യം ദേഷ്യം വരുമ്പോള്‍ നിങ്ങള്ക്ക് എന്തൊക്കെ മാറ്റങ്ങള്‍ വരുന്നു എന്നത് തിരിച്ചറിയുക. സാധാരണമായി ദേഷ്യം വരുമ്പോള്‍ നിങ്ങളുടെ ഹൃദയമിടിപ്പ് കൂടും, വേഗത്തില്‍ ശ്വാസോചാസം നടത്തും അതുകൊണ്ട് തന്നെ ഈ അവസ്ഥയെ തരണം ചെയ്കയാണ് ആദ്യം വേണ്ടത്.
എണ്ണാന്‍ തുടങ്ങൂ…
ചൂടായോ? എങ്കില്‍ തുടങ്ങൂ എണ്ണാന്‍… 20 മുതല്‍ പുറകിലേക്ക് എണ്ണി തുടങ്ങുക ഒപ്പം ഇതോടൊപ്പം എന്നുമ്പോള്‍ ആദ്യത്തെ ഏഴു പ്രാവശ്യം അഗാതമായി ശ്വസിക്കുക പിന്നീട് പതിയെ പതിയെ ശ്വസിക്കാന്‍ തുടങ്ങുക… ഇപ്പോള്‍ തണുത്തില്ലേ?
വ്യായാമം
ക്ഷമിക്കുക, ഇത് എല്ലാവരും എന്നും പറയുന്നതാണ് വ്യായാമം ആരോഗ്യത്തിനു നല്ലതാണെന്ന് ഇവിടെയും ഇതുതന്നെ പറയേണ്ടിയിരിക്കുന്നു കാരാണം വ്യായാമം ചെയ്യുന്നവര്‍ക്ക് ദേഷ്യം വരാനുള്ള സാധ്യത കുറവാണ്. അതുകൊണ്ട് നീന്തുകയോ നടക്കുകയോ ഒക്കെയാകാം യോഗ ചെയ്‌താല്‍ കൂടുതല്‍ നല്ലത്.
ഈ കുടിയോന്നു നിര്‍ത്തൂ..
സന്തോഷം വന്നാലും മദ്യം, സങ്കടം വന്നാലും മദ്യം! അതുകൊണ്ട് ദേഷ്യം വന്നാലും മദ്യപിക്കാം അല്ലെ? എന്നാല്‍ ഈ പ്രവണത വേണ്ട, പകരം ഒന്ന് കുളിക്കൂ.. അല്ലെങ്കില്‍ നല്ല സംഗീതം കേട്ട് നോക്കൂ..
ഹൃദയം തുറക്കൂ..
എന്തിനാണ് നിങ്ങള്‍ എല്ലാം ഉള്ളിലടകുന്നത്? ഏറ്റവും അടുത്തവരോടു ആ മനസൊന്നു തുറക്കൂ.. തീര്‍ച്ചയായും അപ്പോള്‍ നിങ്ങള്‍ നിങ്ങള്‍ ദേഷ്യത്തില്‍ പടിക്കു പുറത്താക്കും.
ഡയഫ്രോമാറ്റിക് ശ്വാസോച്ഛാസം
ഡയഫ്രോമാറ്റിക് ശ്വാസോച്ഛാസം എന്നത് നിങ്ങളുടെ ശ്വാസോച്ഛാസം നിയന്ത്രിച്ചു കോപത്തെ തരണം ചെയ്യാനുള്ള വഴിയാണ്.. ഇതിനായി
01. വസ്ത്രങ്ങള്‍ ഉപേക്ഷിച്ചു ശാന്തമായി ഇരിക്കുക
02. ഒരു കൈ നിങ്ങളുടെ നെഞ്ചില്‍ വെക്കുക മറുകൈ അടിവയറ്റിലും
03. മൂക്കിലൂടെ ശ്വസിക്കുക , മൂന്നു വരെ മനസ്സില്‍ എണ്ണുക
04. ഉള്ളിലേക്ക് ശ്വാസം എടുക്കുമ്പോള്‍ അടിവയറ്റില്‍ വരുന്ന മാറ്റം ശ്രദ്ധിക്കുക
05. ചുണ്ടുകള്‍ക്കിടയിലൂടെ പതുക്കെ പുറത്തേക്കു ശ്വാസം വിടുക, മനസ്സില്‍ 6 വരെ എണ്ണുക
06. ഇത് രണ്ടിലേറെ തവണ ആവര്‍ത്തിക്കുക.
ശ്രദ്ധിക്കുക..
മറ്റുള്ളവരോട് തര്‍ക്കിക്കാതെ അവര്‍ പറയുന്നത് കേള്‍ക്കുക, നിങ്ങള്ക്ക് യോജിക്കാന്‍ കഴിഞ്ഞില്ലയെങ്കിലും വെറുതെ കേട്ടിരിക്കുക. സാധാരണ ശബ്ദത്തില്‍ സംസാരിക്കുക, തര്‍ക്കിക്കാതിരിക്കുക പകരം ചര്‍ച്ച ചെയ്യുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല