സ്വന്തം ലേഖകന്‍: അനില്‍ അംബാനിയുടെ മകന്‍ റിലയന്‍സ് ക്യാപിറ്റല്‍ ലിമിറ്റഡിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍, വാര്‍ഷിക ശമ്പളം 120 ലക്ഷം രൂപ. അനില്‍ അംബാനിയുടെ മൂത്ത പുത്രന്‍ ജയ് അന്‍മോള്‍ അംബാനിയെ എക്‌സിക്യൂട്ടീവ് ഡയറകടറായി നിയമിക്കാനുള്ള തീരുമാനം അംഗികരിച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ അന്‍മോളിനെ അഡിഷ്ണല്‍ ഡയറകടറായി നിയമിച്ചിരുന്നു.
24 കാരനായ അന്‍മോളിന് ഒരു വര്‍ഷം 12 മില്യന്‍ രൂപയാണ് ശമ്പളമായി ലഭിക്കാന്‍ പോകുന്നത്. യു.കെയിലെ വാര്‍വിക്ക് ബിസിനസ് സ്‌കൂളില്‍ നിന്നും ബിരുദം നേടിയ അന്‍മോളിന് സാമ്പത്തിക സേവനങ്ങളില്‍ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തന പരിചയമുണ്ട്.
നേരത്തെ റിലയന്‍സ് കാപ്പിറ്റലിന്റെ ഇന്‍ഷ്വറന്‍സ് ബിസിനസിലായിരുന്നു അന്‍മോള്‍ ശ്രദ്ധവച്ചിരുന്നത്. അനില്‍ അംബാനിയുടെ മൂത്ത സഹോദരന്‍ മുകേഷ് അംബാനിയുടെ പുത്രന്‍ ആകാശ് റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ എക്‌സിക്യൂട്ടീവാണെങ്കിലും ഡയറക്ടര്‍ ബോര്‍ഡിലേക്ക് ഉയര്‍ത്തിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല