നടി കല്‍പ്പനയും സംവിധായകന്‍ അനിലും വേര്‍പിരിയുന്നു. ഇവരുടെ വിവാഹമോചനക്കേസ് ഫയലില്‍ സ്വീകരിച്ച എറണാകുളം കുടുംബകോടതി ഇരുവരോടും കൗണ്‍സിലിങിന് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം അനില്‍ കൗണ്‍സലിങിന് എത്തിയെങ്കിലും കല്‍പ്പന എത്തിയിരുന്നില്ല. കോടതി നിര്‍ദേശമനുസരിച്ച് ഇന്നു 11 മണിയോടെ അനില്‍ വീണ്ടും കൗണ്‍സലിങിന് എത്തി. എന്നാല്‍ കല്‍പ്പന എത്തിയില്ല. തുടര്‍ന്ന് കേസ് പരിഗണിക്കുന്നതു ഓഗസ്റ്റ് 21നു മാറ്റി.
കല്‍പ്പനയുടെ സഹോദരി ഉര്‍വശിയും നടന്‍ മനോജ് കെ. ജയനും വിവാഹമോചനം നേടിയശേഷം മകള്‍ കുഞ്ഞാറ്റയുടെ അവകാശം തേടി കഴിഞ്ഞ ദിവസം ഇതേ കോടതിയിലെത്തിയിരുന്നു. കുഞ്ഞാറ്റയുടെ സംരക്ഷണം സംബന്ധിച്ച് കോടതി അടുത്തയാഴ്ച വിധി പറയാനിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല