സ്വന്തം ലേഖകന്‍: കുപ്രസിദ്ധ കള്ളക്കടത്തുകാരന്‍ ബൂന്‍ ചായ് ബച്ച് പിടിയില്‍. ആയിരക്കണക്കിന് ടണ്‍ ആനക്കൊമ്പും കാണ്ടാമൃഗകൊമ്പുകളും ആഫ്രിക്കയില്‍ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് കടത്തിയ കേസില്‍ പ്രതിയാണ് ബൂന്‍ ചായ് ബച്ച്.
ഇത്യോപ്യയില്‍ നിന്നുള്ള കാര്‍ഗോ വിമാനത്തില്‍ നടത്തിയ സാധാരണപരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഡിസംബറില്‍ 14 കാണ്ടാമൃഗക്കൊമ്പുകള്‍ തായ്‌ലന്‍ഡിലേക്ക് കടത്തിയ കേസിലാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ലോകത്ത് വംശനാശത്തോടടുക്കുന്ന മൃഗങ്ങളുടെ ശരീരഭാഗങ്ങള്‍ കടത്തുന്നതില്‍ കുപ്രസിദ്ധനാണ് ബൂന്‍ചായും സഹോദരന്‍ ബച് വാന്‍ ലിമയും.
വിയറ്റ്‌നാം, ചൈന, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെല്ലാം വേരുകളുള്ള മാഫിയ സംഘമായതിനാല്‍ ഇവരുടെ ആസ്ഥാനം എവിടെയെന്ന് വ്യക്തമല്ല. കാര്‍ഗോ വിമാനത്തിലെത്തിയ ബാഗില്‍ കാണ്ടാമൃഗത്തിന്റെ കൊമ്പ് ശ്രദ്ധയില്‍പെട്ടതാണ് ബൂന്‍ചായ് ബചിന്റെ അറസ്റ്റിലേക്ക് നയിച്ചത്. കൂടെ യാത്ര ചെയ്ത ബന്ധുവും പൊലീസ് പിടിയിലായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല