സ്വന്തം ലേഖകൻ: പ്രണയദിനത്തെ കുറിച്ച് വിചിത്ര ഉത്തരവുമായി കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്. പ്രണയദിനം ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്നാണ് ഉത്തരവ്. സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്ന് പറഞ്ഞാണ് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
“ഇത്തരമൊരു നീക്കത്തിന്റെ ലക്ഷ്യം ജനങ്ങൾക്കിടയിൽ മൃഗങ്ങളോടുള്ള സ്‌നേഹം വളർത്തുക എന്നതാണ്. പൊതുജനം പശുവിന്റെ ഗുണങ്ങൾ അറിയുന്നത് പ്രോത്സാഹിപ്പിക്കണം. പാശ്ചാത്യ സംസ്‌കാരത്തിന്റെ സ്വാധീനത്തിൽ ജനങ്ങൾ പതിയെ നമ്മുടെ സംസ്‌കാരത്തിൽ നിന്ന് അകലുകയാണ്. യോഗാ ഡേ ആചരിക്കുന്നത് പോലെ കൗ ഹഗ് ഡേയും ആചരിക്കാൻ ആഹ്വാനം ചെയ്യുകയാണ് മൃഗ സംരക്ഷണ വകുപ്പ്,” അനിമൽ വെൽഫെയർ ബോർഡ് ലീഗൽ അഡൈ്വസർ ബിക്രം ചന്ദ്രവർഷി ഇന്ത്യാ ടുഡേയോട് പറഞ്ഞു.
ഇന്ത്യൻ സംസ്‌കാരത്തിന്റെ നെട്ടെല്ലാണ് പശുവെന്ന് മൃസംരക്ഷണ വകുപ്പ് പറയുന്നു. അമ്മയെ പോലെ നമ്മെ പരിപാലിക്കുന്നതിനാൽ പശുവിനെ ‘കാമധേനു’, ‘ഗോമാത’ എന്നിങ്ങനെയാണ് വിളിക്കുന്നതെന്നും വകുപ്പ് വ്യക്തമാക്കി.
വാലന്റൈന്‍ ദിനം, പശുവിനെ കെട്ടിപ്പിടിച്ച് കൗ ഹഗ് ഡേ ആയി ആചരിക്കണമെന്ന കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന്റെ ആഹ്വാനം പുറത്തുവന്നതിന് പിന്നാലെ ട്രോള്‍കൊണ്ട് നിറയുകയാണ് സാമൂഹികമാധ്യമങ്ങള്‍.
വാലന്റൈന്‍സ് ഡേയും പശുവും തമ്മിലെന്താണ് ബന്ധമെന്ന ചോദ്യത്തിന് രണ്ടിലും വാല്‍ ഇല്ലേയെന്ന മറുപടി മുതല്‍ പശുവിനെ ഓടിച്ചിട്ട് ചുംബിക്കാന്‍ ശ്രമിക്കുന്ന ചിത്രങ്ങളും മീമുകളും തകര്‍ത്തോടുകയാണ്.
പ്രണയദിനത്തില്‍ കാമുകിക്ക് കാഡ്ബറി ഡയറിമില്‍ക്ക് വാങ്ങിക്കൊടുത്ത് കീശകീറുന്നത് ഒഴിവാക്കാന്‍ കൗ ഹഗ് ഡേ സഹായിക്കുമെന്ന കണ്ടെത്തല്‍ നടത്തിയ ചില പണ്ഡിതരുമുണ്ട് കൂട്ടത്തില്‍.
വാലന്റൈന്‍ ദിനം, പശുവിനെ കെട്ടിപ്പിടിച്ച് കൗ ഹഗ് ഡേ ആയി ആചരിക്കണമെന്ന കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന്റെ ആഹ്വാനം പുറത്തുവന്നതിന് പിന്നാലെ ട്രോള്‍കൊണ്ട് നിറയുകയാണ് സാമൂഹിക മാധ്യമങ്ങള്‍. വാലന്റൈന്‍സ് ഡേയും പശുവും തമ്മിലെന്താണ് ബന്ധമെന്ന ചോദ്യത്തിന് രണ്ടിലും വാല്‍ ഇല്ലേയെന്ന മറുപടി മുതല്‍ പശുവിനെ ഓടിച്ചിട്ട് ചുംബിക്കാന്‍ ശ്രമിക്കുന്ന ചിത്രങ്ങളും മീമുകളും തകര്‍ത്തോടുകയാണ്.
പ്രണയദിനത്തില്‍ കാമുകിക്ക് കാഡ്ബറി ഡയറിമില്‍ക്ക് വാങ്ങിക്കൊടുത്ത് കീശകീറുന്നത് ഒഴിവാക്കാന്‍ കൗ ഹഗ് ഡേ സഹായിക്കുമെന്ന കണ്ടെത്തല്‍ നടത്തിയ ചില പണ്ഡിതരുമുണ്ട് കൂട്ടത്തില്‍. 14-ാം തീയതി ഡയറിമില്‍ക്കിനു പകരം പുല്ലും കാലിത്തീറ്റയും വാങ്ങാന്‍ പോകുന്നവരെ കൊണ്ടും ‘കലക്കിവെച്ച കാടിവെള്ളത്തിലെ വാഴത്തൊലി’യാകാന്‍ മോഹിക്കുന്നവരെ കൊണ്ടും സാമൂഹികമാധ്യമങ്ങളുടെ വാളുകള്‍ നിറയുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല