സ്വന്തം ലേഖകൻ: മമ്മൂട്ടി നായകനായ പേരന്‍പിലെ ട്രാന്‍സ്‌ജെന്‍ഡര്‍ നായിക അഞ്ജലി അമീറിന്റെ ജീവിതം സിനിമയാകുന്നു. ഒരേ സമയം മലയാളത്തിലും തമിഴിലും ഇറങ്ങുന്ന ചിത്രത്തിന്റെ സംവിധാനം ഡെനി ജോര്‍ജ് ആണ്. മാധ്യമ പ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ വി.കെ അജിത്കുമാറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഗോള്‍ഡന്‍ ട്രബറ്റ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അനില്‍ നമ്പ്യാരാണ് സിനിമയുടെ നിര്‍മ്മാണം.
അഞ്ജലി തന്നെയാണ് ചിത്രത്തില്‍ നായികയാവുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ വെച്ച് നടന്നു. ഒരു ട്രാന്‍സ് ജെന്‍ഡറിന്റെ ജീവിതം, അവര്‍ മാനസികമായും ശാരീരകമായും അനുഭവിക്കേണ്ടി വരുന്ന കാര്യങ്ങളൊക്കെ ആഴത്തില്‍ ചര്‍ച്ച ചെയുന്നതായിരിക്കും സിനിമയെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അഞ്ജലി അമീര്‍ പറഞ്ഞു.
ചിത്രം അടുത്ത വര്‍ഷം മെയില്‍ ആരംഭിക്കും. കോഴിക്കോട്, പൊള്ളാച്ചി, ബെംഗലൂരു എന്നിവിടങ്ങളാണ് പ്രധാനലൊക്കേഷന്‌സ്. നിലവില്‍ കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളെജില്‍ ബി.എ മലയാളം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് അഞ്ജലി. മമ്മൂട്ടി ചിത്രമായ പേരൻപിലെ നായികാ വേഷം തമിഴകത്തും കേരളത്തിലും അഞ്ജലിയ്ക്ക് പ്രശംസ നേടിക്കൊടുത്തിരുന്നു. മമ്മൂട്ടി ഉൾപ്പെടെയുള്ളവർ താരത്തിന്റെ പ്രകടനത്തെ അഭിനന്ദിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല