അങ്ങാടിത്തെരു എന്ന ചിത്രത്തിലൂടെ തമിഴില്‍ മാത്രമല്ല മലയാളത്തിലും പ്രിയതാരമായി മാറിയിരിക്കുകയാണ് അഞ്ജലി. പയ്യന്‍സില്‍ ജയസൂര്യയുടെ നായികയായി മലയാളത്തില്‍ അഭിനയിക്കുകയും ചെയ്തു. എന്നാല്‍ കട്രതു തമിഴ് എന്ന ചിത്രം കൂടി ഇറങ്ങിയതോടെ അഞ്ജലിയുടെ ഡിമാന്‍ഡ് ഏറിയിരിക്കുകയാണ്. ഗ്ലാമറസ് വേഷങ്ങളിലേക്കുള്ള മടങ്ങിപ്പോക്ക് കൂടിയാണ് അഞ്ജലിക്ക്. അഞ്ജലി വിവാഹിതയാവുന്നു എന്ന വാര്‍ത്തയും പ്രചരിക്കുന്നുണ്ട്.
പ്രണയവിവാഹത്തോടാണ് താത്പര്യമെന്ന് അഞ്ജലി പറയുന്നു. എന്നാല്‍ ഇപ്പോള്‍ പ്രണയിച്ചു നടക്കാന്‍ തീരെ സമയമില്ല. ഇഷ്ടപ്പെടുന്ന ഒരാളെ കണ്ടെത്തിയാല്‍, അത് സിനിമാക്കാരനാവണമെന്നു നിര്‍ബ ന്ധമില്ല. അങ്ങനെയൊരാളെ കണ്ടെത്തിയാല്‍ എല്ലാവരോ ടും തുറന്നു പറയാനും ഒന്നിച്ചു നിന്നു പരസ്യമായി ചിത്രങ്ങളെടുക്കാനും മടിയില്ലെന്ന് അഞ്ജലി പറയുന്നു. അങ്ങനെയൊരു പ്രണയത്തിനായി കാത്തിരിക്കുകയാണ്. ഇപ്പോഴത്തെ അവസ്ഥയില്‍ പ്രണയത്തിനും വിവാഹ ത്തിനുമൊന്നും സമയമില്ല.
അങ്ങാടിത്തെരുവിലൂ ടെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കാമായിരുന്നു. അന്നത് നഷ്ടപ്പെട്ടതിന്‍റെ വിഷമം ഇപ്പോഴുമുണ്ട്. ഇനി വരുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. പുതിയ ചിത്രം മഹാരാജയില്‍ ഇതുവരെ കാണാത്ത അഞ്ജലിയാവും പ്രേക്ഷകര്‍ക്കു മുന്നിലെത്തുക. സിനിമയോടുള്ള അടങ്ങാത്ത ഇഷ്ടം കൊണ്ട് അഭിനയത്തിലേക്കെത്തിയ അഞ്ജലി പറയുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല