ആറുമക്കള്‍…അഭിനയം…സംവിധാനം…ഐക്യരാഷ്ട്രസംഘടനയുടെ സേവന പ്രവര്‍ത്തനങ്ങള്‍…വിവിധ രാജ്യങ്ങളിലൂടെ യാത്ര…ആഞ്ചലീന ജോളി തിരക്കിലാണ്. വെറുതെ തിരക്കിലാണ് എന്നു പറഞ്ഞാല്‍ പോരാ. അതിനിടെയാണ് അഭിമുഖങ്ങള്‍, ഫോട്ടൊഷൂട്ടുകള്‍. ജനുവരി ലക്കം മാരി ക്ലയര്‍ മാഗസിന്‍റെ കവര്‍ ഗേളാണ് ആഞ്ചലീന. ബ്ലാക് ആന്‍ഡ് വൈറ്റിലും കളറിലുമായി ആഞ്ചലീനയുടെ മനോഹരമായ ചിത്രങ്ങള്‍…അഭിമുഖവും…
ബോസ്നിയന്‍ കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്‍ ദി ലാന്‍ഡ് ഒഫ് ബ്ലഡ് ആന്‍ഡ് ഹണി എന്ന ചിത്രത്തിലൂടെ സംവിധാനത്തില്‍ അരങ്ങേറ്റം കുറിച്ചു, ആഞ്ചലീന. ഇനി ക്യാമറ തിരിക്കുന്നത് അഫ്ഗാനിസ്ഥാനിലേക്ക്. യുഎന്‍ ഹ്യുമാനിറ്റേറിയന്‍ വര്‍ക്കിന്‍റെ ഭാഗമായി പല തവണ സഞ്ചരിച്ചിട്ടുണ്ട് അഫ്ഗാനിലെ സംഘര്‍ഷ ഭൂമിയിലേക്ക്. അവിടുത്തെ സ്ത്രീകളുടേയും കുട്ടികളുടേയും ദുരിത ജീവിതത്തിന്‍റെ അനുഭവങ്ങള്‍ അറിഞ്ഞിട്ടുണ്ട്.
ഇത്രയും തിരക്കിട്ട ജീവിതത്തില്‍ എല്ലാം എങ്ങനെ പ്ലാന്‍ ചെയ്യുന്നു എന്ന ചോദ്യത്തിനു മുപ്പത്താറുകാരി ആഞ്ചലീനയുടെ ഉത്തരം രസകരമായിരുന്നു. വേണമെങ്കില്‍ എല്ലാറ്റിനും സമയമുണ്ട്. ഒരു കുഞ്ഞു കൂടി ആയാലോ എന്നാണു ഞാന്‍ ചിന്തിക്കുന്നത്. ഞാന്‍ ഗര്‍ഭിണിയാണെന്നൊരു വാര്‍ത്ത അധികം വൈകാതെ കേട്ടാലും നിങ്ങള്‍ അത്ഭുതപ്പെടരുത്. ആഞ്ചലീന പറയുന്നു.
കൂടുതല്‍ സിനിമകള്‍ വരാനിരിക്കുന്നു. സംവിധാനത്തില്‍ ഏതാണ്ട് വിജയിച്ചതിന്‍റെ സന്തോഷത്തിലാണ് ആഞ്ചലീന. കഴിഞ്ഞ ദിവസം ഹോളിവുഡ് പ്രൊഡ്യുസേഴ്സ് അസോസിയേഷന്‍റെ പുരസ്കാരം ഇന്‍ ദി ലാന്‍ഡ് ഒഫ് ബ്ലഡ് ആന്‍ഡ് ഹണി നേടിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല