അഞ്ചേരി ബേബി വധക്കേസില്‍ യഥാര്‍ഥ പ്രതികളെ തിരിച്ചറിഞ്ഞതായി അന്വേഷണ സംഘം. ഇവരിപ്പോള്‍ അന്യസംസ്ഥാനങ്ങളില്‍ കഴിയുകയാണ്. എം.എം മണി ഉള്‍പ്പെടെയുള്ളവരെ ചോദ്യംചെയ്തതില്‍ നിന്നും സാക്ഷി മൊഴികളില്‍ നിന്നുമാണ് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.
കേസില്‍ അറസ്റ്റിലായ ഒമ്പത് പേരില്‍ മൂന്ന് പേര്‍ മാത്രമാണ് കൊലപാതകത്തില്‍ പങ്കെടുത്തതെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. കഴിഞ്ഞ മൂന്ന് ആഴ്ച നടത്തിയ അന്വേഷണത്തിനൊടുവിലാണ് അഞ്ചേരി ബേബി വധക്കേസില്‍ നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇവര്‍ ഇപ്പോള്‍ തമിഴ് നാട് , കര്‍ണാടക സംസ്ഥാനങ്ങളില്‍ കഴിയുകയാണ്.
ഇവരെ താമസിയാതെ പിടികൂടുമെന്ന് അന്വേഷണ വൃത്തങ്ങള്‍ പറഞ്ഞു. കേസില്‍ അറസ്റ്റിലായ ഒമ്പത് പേരില്‍ കുറച്ച് പേര്‍ മാത്രമാണ് യഥാര്‍ഥത്തില്‍ കൊലയില്‍ പങ്കെടുത്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ബാക്കിയുള്ളവരെ സിപിഎം കൊടുത്ത പട്ടികയില്‍ നിന്ന് അന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇത്തരത്തില്‍ കേസ് അട്ടിമറിയ്ക്കാന്‍ സിപിഎമ്മും പൊലീസിലെ ഒരു വിഭാഗവും ഒത്തുകളിച്ചതായും തെളിഞ്ഞു
പനയക്കല്‍ കുഞ്ഞൂഞ്ഞ്, തടിയൂര്‍പാറ ജോസ്, മോഹന്‍ദാസ്, ലക്ഷമണന്‍, കശുമാങ്കുടി ജോസ്, മൈക്കിള്‍, സുഗതന്‍, കോട്ടയം പ്രസാദ്, ചിനയപ്പള്ളി ബേബി എന്നിവരെയാണ് അന്ന് അറസ്റ്റ് ചെയ്ത്ത്. പനയക്കല്‍ കുഞ്ഞൂഞ്ഞാണ് ജോസിന് നേരെ നിറയൊഴിച്ചത്. എന്നാല്‍ തെളിവില്ലെന്ന് കാട്ടി മുഴുവന്‍ പേരേയും സെഷന്‍സ് കോടതി വെറുതെവിട്ടു.ഇതിനെതിരെ സര്‍ക്കാര്‍ റിവിഷന്‍ ഹര്‍ജി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
പുതിയ കണ്ടെത്തലോടെ കേസില്‍ ഇനി യഥാര്‍ഥ പ്രതികള്‍ ജയിലിലകാനുള്ള സാധ്യതകള്‍ തെളിയുകയാണ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല