സ്വന്തം ലേഖകന്‍: കേരളത്തിന്റെ അഭിമാന കായിക താരങ്ങള്‍ തമ്മിലടിക്കുന്നു, അഞ്ജു ബോബി ജോര്‍ജിനെതിരെ നിയമ നടപടിക്ക് ഒരുങ്ങി ബോബി അലോസ്യസ്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ചു ബോബി ജോര്‍ജ്ജിന്റെ കായിക മന്ത്രിക്കുള്ള തുറന്ന കത്തിലെ പരാമര്‍ശങ്ങള്‍ തനിക്ക് മാനഹാനി ഉണ്ടാക്കുന്നതാണെന്നാണ് ആരോപിച്ചാണ് മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അസിസ്റ്റന്റ് സെക്രട്ടറിയായ ബോബി അലോഷ്യസ് നിയമ നടപടിക്ക് ഒരുങ്ങുന്നത്.
അഞ്ജു ഉയര്‍ത്തിയ എല്ലാ ആരോപണങ്ങളും അന്വേഷിക്കണമെന്ന് വിജിലന്‍സ് ഡി.ജി.പിയോട് രേഖാമൂലം ആവശ്യപ്പെടുമെന്നും അവര്‍ പറഞ്ഞു. വിദേശ പരിശീലനത്തിന്റെ പേരില്‍ പലരും ലക്ഷങ്ങള്‍ കൈ പറ്റിയിട്ടുണ്ടെന്നും എന്നാല്‍ അവരെല്ലാം യോഗ്യത പരീക്ഷകളില്‍ വിജയിച്ചിട്ടുണ്ടോ എന്നും തുറന്ന കത്തില്‍ അഞ്ജു ചോദിച്ചിരുന്നു.
അക്കൂട്ടത്തില്‍ ബോബി അലോഷ്യസിന്റെ പേര് എടുത്ത് പറയുന്നില്ലെങ്കിലും ഈ പരാമര്‍ശം തന്നെ സംശയത്തിനെറ നിഴലിലാക്കിയെന്ന് ബോബി പറയുന്നു. 2013, 2015 വരെ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സാങ്കേതിക വിഭാഗം ചുമതലയുള്ള അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നു ബോബി അലോഷ്യസ്. ഇതോടെ കായിക മന്ത്രി ഇപി ജയരാജനും അഞ്ജു ബോബി ജോര്‍ജും തമ്മില്‍ തുടങ്ങിയ പ്രശ്‌നം വഴിത്തിരിവില്‍ എത്തിയിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല