ഒരിടവേളയ്‌ക്കു ശേഷം സുന്ദര്‍ദാസ് സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തില്‍ അത്‌ലറ്റിന്റെ വേഷത്തില്‍ അഭിനയിക്കാനൊരുങ്ങുകയാണ് ആന്‍ അഗസ്‌റ്റിന്‍.
ഒരു കുഗ്രാമത്തിന്‍ ജനിച്ചു വളര്‍ന്ന ക്രിസ്‌ത്യാനിപ്പെണ്‍കുട്ടി ചിട്ടയായ പരിശീലനത്തിലൂടെ മികച്ച അത്‌ലറ്റായി വളര്‍ന്ന് ദേശീയ ഗെയിംസില്‍ സ്വര്‍ണ്ണം നേടുന്നു. അതോടെ അന്നുവരെ ഇരുട്ടിലായിരുന്ന അവളുടെ ഗ്രാമത്തിലേക്ക് ഭരണാധികാരികള്‍ നേരിട്ടിടപെട്ട് വൈദ്യുതിയെത്തിക്കുന്നു. കേരളത്തിലെ ഒരു കുഗ്രാമത്തിന്റെ മാത്രമല്ല ഇന്ത്യയുടെ മുഴുവന്‍ അഭിമാനതാരമായി മാറിയ അവള്‍ പിന്നീട് ഒളിംപിക്‌സില്‍ സ്വര്‍ണ്ണം നേടാനുള്ള ശ്രമത്തിലാണ്. അതിനിടെ അവളുടെ ജീവിതത്തെ പലരും സ്വാധീനിക്കുന്നു.
ചിലര്‍ അവളുടെ ജീവിതത്തിലേക്ക് തന്നെ കടന്നു വരുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ഈ ചിത്രം ദൃശ്യവത്‌ക്കരിക്കുന്നത്. ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തില്‍ മൂന്നു നായകന്മാരാണുള്ളത്. ആന്‍ അവതരിപ്പിക്കുന്ന അത്‌ലറ്റിന്റെ കോച്ചായി സിദ്ധാര്‍ത്ഥ് ഭരതന്‍ അഭിനയിക്കുമ്പോള്‍ ആനിന്റെ പ്രതിശ്രുത വരനായി അഭിനയിക്കുന്നത് കൈലാഷാണ്. കോളേജ് കുമാരന്റെ വേഷത്തില്‍ നായക തുല്ല്യമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുക ഒരു പുതുമുഖമായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല