സ്വന്തം ലേഖകന്‍: ഒരു ഇടവേളക്കു ശേഷം വീണ്ടും ഡല്‍ഹിയിലേക്ക് വരികയാണ് അണ്ണാ ഹസാരെ. ഇത്തവണ ഹസാരെയുടെ ലക്ഷ്യം ഭൂമി ഏറ്റെടുക്കല്‍ ബില്ലാണെന്നാണ് സൂചന. പതിവുപോലെ ഡല്‍ഹി രാം ലീല മൈതാനിയില്‍ അനിശ്ചിതകാല നിരാഹാര സമരത്തിനാണ് ഹസാരെയും അനുയായികളും ഒരുങ്ങുന്നത്.
ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരെയും വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കാന്‍ വൈകുന്നതിലും പ്രതിഷേധിച്ചാണ് ഒക്ടോബര്‍ 3 മുതല്‍ അനിശ്ചിതകാല നിരാഹാരത്തിന് അണ്ണാ ഹസാരെ തയ്യാറെടുക്കുന്നത്.
കര്‍ഷകരുടെയും സൈനികരുടെയും ക്ഷേമത്തില്‍ കേന്ദ്രം കാണിക്കുന്ന വീഴ്ച ചൂണ്ടിക്കാണിച്ചുകൊണ്ട് നേരത്തെ അണ്ണ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാല്‍ ഈ കത്തിന് തൃപ്തികരമായ മറുപടിയോ തുടര്‍ നടപടികളോ ഇല്ലാതിരുന്നതിനാലാണ് ഹസാരെ നിരാഹാരം തുടങ്ങാന്‍ തീരുമാനിച്ചത്.
1963 ല്‍ ഇന്ത്യന്‍ സൈന്യത്തില്‍ ചേര്‍ന്ന അണ്ണാ ഹസാരെ നീണ്ട 15 വര്‍ഷം പട്ടാളക്കാരനായിരുന്നു. 1965 ലെ ഇന്ത്യാ, പാക് യുദ്ധത്തില്‍ പങ്കെടുത്തിട്ടുമുണ്ട്. നേരത്തെ ഹസാരെ തുടക്കമിട്ട അഴിമതി വിരുദ്ധ പോരാട്ടം രാജ്യം മുഴുവന്‍ തരംഗമാകുകയും ആം ആദ്മി പാര്‍ട്ടി അടക്കമുള്ള മുന്നേറ്റങ്ങള്‍ക്കും ലോക്പാല്‍ ബില്‍ പോലുള്ള ആശയങ്ങള്‍ക്കും വിത്തുപാകിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല