അലക്‌സ് വര്‍ഗീസ്: വേള്‍ഡ് യൂത്ത് ഡേയില്‍ പങ്കെട്ടക്കാന്‍ യു കെയില്‍ നിന്നും തിരിച്ച സംഘത്തിലെ വിവീഷ് വര്‍ഗീസ് റീമ വിവീഷ് ദമ്പതികളുടെ ഏക മകളായ അന്നക്കുട്ടിക്കാണ് മാര്‍പാപ്പയുടെ സ്‌നേഹ ചുംബനം അനുഗ്രഹമായി ലഭിച്ചത്. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ജനങ്ങള്‍, ജീവിക്കുന്ന വിശുദ്ധനായ, ആഗോള കത്തോലിക്കാ സഭയുടെ അദ്ധ്യാത്മിക ആചാര്യനായ പരിശുദ്ധ ഫ്രാന്‍സീസ് പാപ്പയെ ഒരു നോക്ക് കാണാന്‍ കൊതിക്കുന്ന അവസരത്തില്‍ ആയിരക്കണക്കിന് ജനങ്ങള്‍ തിങ്ങിനിറഞ്ഞ സമ്മേളന നഗരിയില്‍ വിലമതിക്കാനാവാത്ത പുണ്യമാണ് അന്നക്കുട്ടിയെ തേടിയെത്തിയത്.മാര്‍പാപ്പയുടെ ദര്‍ശനം പോലും വലിയ പുണ്യമായി ആലോക കത്തോലിക്കാ സമൂഹം വിലമതിക്കുമ്പോള്‍ വി.അല്‍ഫോസയുടെ പേര്കാരിയായ അന്നക്കുട്ടിക്ക് ഇത് മുന്‍ജന്മ സുക്യതം.
യു കെയിലെ കത്തോലിക്കാ സമൂഹത്തിന് വളരെയേറെ അനുഗ്രഹങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മറ്റൊരു വലിയ അനുഗ്രഹമായി കാണാനാണ് വിവീഷും റീമയും ആഗ്രഹിക്കുന്നത്.
കഴിഞ്ഞ മാസം 24 നാണ് ജീസസ് യൂത്ത് നാഷണല്‍ ഡയറക്ടര്‍ റവ.ഫാ.റോബിന്‍സണ്‍ മെല്‍ക്കിസിന്റെ നേത്യത്ത്വത്തില്‍ ഫാ. ക്രിസ് ഉള്‍പ്പടെ വൈദികരും അല്മായരുമായുള്ള സംഘം പോളണ്ടിലേക്ക് വേള്‍ഡ് യൂത്ത് ഡേയില്‍ യുകെയുടെ പ്രതിനിധികളായി പങ്കെടുക്കുവാന്‍ പുറപ്പെട്ടത്.
കുഞ്ഞുങ്ങളെ ഏറെ സ്‌നേഹിക്കുകയും അവര്‍ക്ക് അനുഗ്രഹത്തിന്റെ സ്‌നേഹപരിപാലനം ചൊരിയുവാന്‍ പരമാവധി ശ്രമിക്കുകയും ചെയ്യുന്ന ഫ്രാന്‍സീസ് പാപ്പ; ആ പാപ്പയുടെ നിര്‍മ്മല സ്‌നേഹം അനുഭവിച്ചറിയുവാന്‍ അന്നക്കുട്ടിക്കും വിവീഷ് റീമ ലഭിച്ച പുണ്യത്തിന്റെ ആവേശത്തില്‍ ദൈവത്തി ന് നന്ദി പറയുകയാണീ കുടുoബം.പോളണ്ടിലേക്ക് യാത്ര തിരിക്കുമ്പോള്‍ മാര്‍പാപ്പയെ നേരില്‍ കണ്ട വാന്‍ സാധിക്കുമെന്ന് കരുതിയെങ്കിലും തങ്ങളുടെ അരുമയായ കുഞ്ഞിന് ഈ സൗഭാഗ്യം ലഭിക്കുമെന്ന് സ്വപ്നത്തില്‍ പോലും ഈ ദമ്പതികള്‍ കരുതിയിരുന്നില്ല. ആ സ്വപ്നം യാഥാര്‍ത്ഥ്യമായതിന്റെ അത്ഭുതം വിശ്വസിക്കുവാന്‍ ഇപ്പോഴും അവര്‍ക്ക് ആവുന്നുമില്ല.
ന്യൂ പോര്‍ട്ടില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശികളായ വിവീഷ് റീമയും അന്നക്കുട്ടിയും സമ്മേളന ശേഷം ഇന്നാണ് തിരികെയെത്തിയത്.ജീസസ് യൂത്തിന്റെ സജീവ പ്രവര്‍ത്തകരായ ഇവര്‍ കഴിഞ്ഞ പത്ത് വര്‍ഷമായി യു കെയില്‍ താമസമായിട്ട് . നഴ്‌സായി ജോലി ചെയ്യുകയും എം എസ് സി നഴ്‌സിംഗിന് പഠിക്കകയും ചെയ്യുന്ന വിവീഷും നഴ്‌സായ റീമയും, അന്നക്കുട്ടിക്ക് പോപ്പ് ഉമ്മ വച്ച ശേഷം ലഭിച്ച താരവേഷത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരുടെ സ്‌നേഹ പ്രകടനങ്ങള്‍ വിവരിക്കുവാന്‍ വാക്കുകള്‍ കിട്ടാത്തത്രക്ക് ഉത്സാഹത്തിലും ആവേശത്തിലുമാണ്.
ലോക യുവജന സമ്മേളനത്തിന്‍ പങ്കെടുത്ത വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ മലയാളികള്‍ക്കിടയില്‍ അന്നക്കുട്ടിക്ക് മാത്രമാണ് മാര്‍പാപ്പയുടെ സ്‌നേഹ സ്പര്‍ശനവും ചുംബനവും ഏറ്റവാങ്ങുവാന്‍ പുണ്യം ലഭിച്ചത്.
ലോക യൂത്ത് സമ്മേളനത്തിന്‍ ദിവ്യബലി അര്‍പ്പിക്കുന്നതിനിടയില്‍ മാര്‍പാപ്പ വീണത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
പരിശുദ്ധ പിതാവ് തന്റെ മുന്‍ഗാമിയായ വി.ജോണ്‍ പോള്‍ സെക്കന്റ് തടങ്കലില്‍ കഴിഞ്ഞിരുന്ന പഴയ നാസി തടവറകള്‍ സന്ദര്‍ശിക്കുകയും, പ്രത്യേകം പ്രാര്‍ത്ഥന അര്‍പ്പിക്കുകയും തന്റെ പോളണ്ട് സന്ദര്‍ശന വേളയില്‍ ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല